Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • വിശ്വനാഥൻ & സൺസ്
  • Cinema
  • Latest
  • New Movie

വിശ്വനാഥൻ & സൺസ്

Vazhoor Jose July 4, 2026 1 min read

സൂര്യയും മമിതാ ബൈ ജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന “വിശ്വനാഥൻ & സൺസ്” ആഗസ്റ്റ് പതിന്നാലിന്.

സൂര്യാ ,മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത തെലുങ്കു സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥൻ ആൻ്റെ സൺസ് എന്ന ചിത്രം ആഗസ്റ്റ് പതിന്നാലിന് പ്രദർശനത്തിനെത്തുന്നു.

ന്യൂസൂര്യ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.
വൻ വിജയം നേടിയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിനു ശേഷം ന്യൂ സൂര്യ അവതരിപ്പിക്കുന്ന ചിത്രമാണ് വിശ്വനാഥൻ ആൻ്റ് സൺസ്.

ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച് വൻ വിജയം നേടിയ ലക്കി ഭാസ്കറിനു ശേഷം
വെങ്കി അറ്റ് ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്ത കറുപ്പിനു ശേഷം സൂര്യ അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്‌തി ഏറെ വലുതാണ്.
ഒപ്പം പ്രേമലുവിലൂടെ മലയാളി പ്രേഷകൻ്റെ ഹരമായി മാറിയ മമിതാ ബൈജൂ നായികയായി എത്തുന്നതും പ്രേഷകർക്ക് പ്രത്യേകിച്ചും യൂത്തിൻ്റെ ഇടയിൽ വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.
സൂര്യയും മമിതയും ചേർന്നുള്ള പട്ടാം പൂച്ചി എന്ന പ്രൊമോ സോംഗ് ഇതിനകം നവമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

“മനോഹരമായ ലൊക്കേഷനുകൾ… ദേശീയ പുരസ്ക്കാരത്തിനർഹനായ ജി.വി. പ്രകാശ് കുമാറിൻ്റെ സംഗീതം… മികച്ച അക്ഷനുകൾ ഇവയെല്ലാം കോർത്തിണക്കി വലിയ മുതൽ മുടക്കിലാണ് ഈ ചിത്രം ഒരുക്കുന്നത്.
സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന ഈ സിനിമ ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ്. നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മമിത ബൈജുവിൻ്റെ നൃത്തമാണ് ഗാനത്തിൻ്റെ ഹൈലൈറ്റ് എന്നാണ് പ്രോമോ വീഡിയോ സൂചിപ്പിക്കുന്നത്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. സൂര്യയും മമിതയും ഒരുമിച്ചുള്ള രസകരമായ ഒരു പ്രണയ ഗാനമായാണ് ” പട്ടാമ്പൂച്ചി” ഒരുക്കിയിരിക്കുന്നത്.എന്നാണ് പ്രോമോ വീഡിയോയിലെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസറും നൽകിയത്.
ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,
ഫൈറ്റ് മാസ്റ്റർ – വി. വെങ്കട്ട്, നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ – കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ – ശ്രീവാസ്തവ , കോ-ഡയറക്ടർ – അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ, ഡിഐ – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ, ടീസർ കട്ട് – ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ – ബലറാം കൃഷ്ണൻ,
വാഴൂർ ജോസ്.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Surya

Post navigation

Previous അവറാച്ചൻ റോക്ക്സ്
Next “മോഹിത” പള്ളിപ്പുറത്ത്.

Related Stories

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026
“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.
1 min read
  • Cinema
  • Latest
  • New Movie

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.

July 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×