Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • മായൻ ടീസർ
  • Cinema
  • Latest
  • New Movie
  • Teaser

മായൻ ടീസർ

Vazhoor Jose November 7, 2026 1 min read

സമ്പത്തിലും , പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്നചില കുടുംബങ്ങളിലെ ദുരൂഹതകൾ എന്താണ്?

മായൻ ടീസർ നൽകുന്ന ഉത്തമം എന്ത്?

സമ്പത്തിലും പ്രൗഢിയിലും, മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമമൂലയിൽ ആരും ഉപയോഗിക്കാതെ ഒരു മുറി ഒഴിച്ചിട്ടുണ്ടാകും. പുർവ്വ പിതാക്കന്മാർക്കു വേണ്ടിയാണ് ഇതൊഴിച്ചിട്ടിട്ടുള്ളത് എന്ന് പൊതുവേ പറയപ്പെടുന്നുണ്ടെങ്കിലും ഈ മുറിയുടെ യഥാർത്ഥ അവകാശി മറ്റൊരാളാണ്. കറുത്തച്ചൻ.

“ഈ ദൈവത്തെകൊണ്ട് സാധിക്കുന്ന എല്ലാ കാര്യങ്ങളും കറുത്തച്ചനെ ക്കൊണ്ട് സാധിക്കും”
ജിതിൻ. കെ. ജോസ് സംവിധനം ചെയ്യുന്ന മായൻ ചാപ്റ്റർ1 എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ പ്രസക്ത ഭാഗങ്ങളാണിത്.

ഒരു ടി.വി. ചാനലിലെ വാർത്താ അവതരണം പോലെയാണ് ഈ വാക്കുകൾ ടീസറിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഒരു സിനിമയുടെ പ്രധാന കണ്ടൻ്റ് ഇത്തരമൊരു പുതുമയോടെ അവതരിപ്പിച്ചതു തന്നെ ഏറെ കൗതുകം പകരുന്നു.
ടീസറിലെ ഈ അറിയിപ്പുകൾ ക്കൊപ്പം തന്നെ ഭീതിയും, വയലൻസുമൊക്കെ നൽകുന്ന രംഗങ്ങളും ടീസറിനെ വ്യത്യസ്ഥമാക്കുന്നു.
ഡിസംബർ മൂന്നിന് ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായുള്ള പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ടീസർ പ്രകാശനം നടത്തിയിരിക്കുന്നത്.
കളങ്കാവൽ എന്ന തൻ്റെ ആദ്യചിത്രത്തിലൂടെ ത്തന്നെ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച സംവിധായകനാണ് ജിതിൻ കെ ജോസ്.
മമ്മൂട്ടി എന്ന നടൻ്റെ മുൻവിധികളെ തകിടം മറിച്ചു കൊണ്ടുള്ള ഒരു സമീപനമാണ് കളങ്കാവിൽ എന്ന ചിത്രത്തിലൂടെ ജിതിൻ. കെ.ജോസ്. സ്വീകരിച്ചത്. ആ പുതുമയും വ്യത്യസ്ഥവുമായ സമീപനവും ഈ ചിത്രത്തിലും പ്രതീക്ഷിക്കാം.
മികച്ച ചിത്രങ്ങളായ ഓർഡിനറി അനാർക്കലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ മാജിക്ക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ദുരൂഹതകളും വിപരീത ആചാരങ്ങളുമൊക്കെ നിലനിൽക്കുന്ന ഒരു മേഖലയിലേക്കാണ് ജിതിൻ. കെ. ജോസ്. പ്രേഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്.
നമ്മുടെ സമൂഹത്തിൻ്റെ വിശ്വാസങ്ങളേയും, ആചാരങ്ങളേയും തകിടം മറിക്കാൻ പോരുന്നതാണ് മായൻ ചാപ്റ്റർ1 എന്നു തന്നെ പറയാം.


പുരാതനമായ ക്രിസ്ത്യൻ തറവാടുകളിൽ നിലനിന്നിരുന്നു എന്നു പറയപ്പെടുന്ന കറുത്തച്ചനൂട്ട് എന്ന ദുർമ്മന്ത്രവാദവും ഈ ചിത്രത്തിൻ്റെ പ്രമേയത്തിലെ പ്രധാന ഘടകമാണന്നു പറയപ്പെടുന്നു. ആക്ഷനും, വയലൻസിനും, ഇമോഷണൽ ഡ്രാമകളും ദുരൂഹതകളുമെല്ലാം കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റെർടൈനറായിരിക്കും ഈ ചിത്രം ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂല്,ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധയകൻ ജിതിൻ . കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – മുജീബ് മജീദ്. ഛായാഗ്രഹണം-ഫൈസൽ അലി.
എഡിറ്റിംഗ്- പ്രവീൺ കുമാർ.
എക്സികുട്ടീവ് പ്രൊഡ്യൂസർ- രോഹിത് . ആർ .നായർ.
കലാ സംവിധാനം- സുനിൽ ദാസ്
മേക്കപ്പ് – അമൽ ചന്ദൻ.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്
സ്‌റ്റിൽസ്- സിനറ്റ് സേവ്യർ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- വി ബോസ്. പ്രൊഡക്‌ഷൻ മാനേജർ – പീറ്റർ അർത്തുങ്കൽ .
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് എബി ബെന്നി .
പ്രൊഡക്ഷൻ, കിരൺ കാന്ത്.
കൺട്രോളർ- ദീപക് പരമേശ്വരൻ.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: malayalam Mayan new film new movie

Post navigation

Previous “രാഷസ വേട്ട” ഫുൾ പായ്ക്കപ്പ്.
Next അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ ജോയിൻ്റെ ചെയ്തു.

Related Stories

യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.
1 min read
  • Cinema
  • Latest
  • New Movie

യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.

November 9, 2026
“ഭൗമ” ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie

“ഭൗമ” ട്രയിലർ

November 9, 2026
ദീപാവലി ദിനത്തിൽ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ സ്പെഷ്യൽ പോസ്റ്റർ റിലീസായി
1 min read
  • Cinema
  • Latest
  • New Movie

ദീപാവലി ദിനത്തിൽ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ സ്പെഷ്യൽ പോസ്റ്റർ റിലീസായി

November 8, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.
1 min read
  • Cinema
  • Latest
  • New Movie

യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.

November 9, 2026
“ഭൗമ” ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie

“ഭൗമ” ട്രയിലർ

November 9, 2026
ദീപാവലി ദിനത്തിൽ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ സ്പെഷ്യൽ പോസ്റ്റർ റിലീസായി
1 min read
  • Cinema
  • Latest
  • New Movie

ദീപാവലി ദിനത്തിൽ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ സ്പെഷ്യൽ പോസ്റ്റർ റിലീസായി

November 8, 2026
ഹരിവരാസനത്തിന്റെ മെഗാ ഓഡിയോ ലോഞ്ച് നവംബർ 27ന് കൊച്ചിയിൽ.
  • Cinema
  • Latest
  • New Movie

ഹരിവരാസനത്തിന്റെ മെഗാ ഓഡിയോ ലോഞ്ച് നവംബർ 27ന് കൊച്ചിയിൽ.

November 8, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×