Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ശരപഞ്ജരം” റീമാസ്റ്റേർഡ് വേർഷൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം മുകേഷ് എം.എൽ.എ നിർവ്വഹിച്ചു.
  • Cinema
  • Latest

“ശരപഞ്ജരം” റീമാസ്റ്റേർഡ് വേർഷൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം മുകേഷ് എം.എൽ.എ നിർവ്വഹിച്ചു.

Aymanam Sajan March 20, 2025 1 min read

ജയൻ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശര പഞ്ജരം എന്ന ചിത്രത്തിന്റെ റീമാസ്റ്റേർഡ് വേർഷന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് നടനും, എം.എൽ.എ യുമായ മുകേഷ് തിരുവനന്തപുരത്ത് നിർവ്വഹിച്ചു. റോഷിക എന്റർപ്രൈസസിന്റെ പവൻകുമാർ, ഡിസ്ട്രിബ്യൂട്ടർമാരായ, വൈശാലി മൂവീസ് വിനോദ്, ശ്രീമുരുകൻ ഫിലിംസ് മുരുകൻ, സുധാകരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ, റീമാസ്റ്റേർഡ് വേർഷനിൽ ചിത്രം ഏപ്രിൽ 25-ന് വീണ്ടും തീയേറ്ററിലെത്തുന്നു. ഹരിഹരൻ, മലയാറ്റൂർ, ജയൻ ടീമിന്റെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രം, റോഷിക എന്റർപ്രൈസസ് ആണ് തീയേറ്ററിലെത്തിക്കുന്നത്.

നാലര ദശാബ്ദങ്ങൾക്കു മുമ്പ് കേരളത്തിലെ ചലച്ചിത്രപ്രേമികളെ ഹർഷ പുളകിതരാക്കിയ ശരപഞ്ജരം എന്ന ചിത്രം, വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നത് കാണാൻ, പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മലയാള ചലച്ചിത്ര ചരിത്രത്തിൽ നവതരംഗങ്ങൾ സൃഷ്ടിച്ച ഈ ചിത്രം
പതിറ്റാണ്ടുകൾക്കിപ്പുറവും, തലമുറകൾ കടന്നും ചർച്ചചെയ്യപ്പെടുന്നുഎന്നത് വലിയൊരു പ്രത്യേകതയാണ്. പുതുമയുള്ള പ്രമേയവും, ശക്തമായ കഥാപാത്രങ്ങളും, ഉജ്ജ്വലമായ അഭിനയ മുഹൂർത്തങ്ങളും, സാങ്കേതികത്തികവും, കലാപരമായ ഔന്നത്യവും ഒപ്പം കച്ചവട ചേരുവകളും സമന്വയിപ്പിച്ച ചടുലമായ ആഖ്യാന ശൈലിയുടെ ഉത്തമോദാഹരണമായി ഇന്നും വാഴ്ത്തപ്പെടുന്ന ചിത്രമാണ് ശരപഞ്ജരം.

ലൈറ്റ് സബ്ജക്ടുകൾ മാത്രം ചെയ്തിരുന്ന ഹരിഹരന്റെ ആദ്യത്തെ ഹെവി സബ്ജക്ട് ആയി ശരപഞ്ജരത്തെ വിശേഷിപ്പിക്കാം.

1979-ൽ ഏറ്റവും കൂടുതൽ കളഷൻ നേടിയ ചിത്രമായിരുന്നു ശരപഞ്ജരം.4 കെ. ഡോൽ ബി അറ്റ്മോസ് ദൃശ്യ, ശബ്ദ നിലവാരത്തിൽ, റീ മാസ്റ്റർ ചെയ്ത്, സിനിമാ സ്ക്കോപ്പിലാണ് ചിത്രം, ചിത്രം ഏപ്രിൽ 25-ന് ശരപഞ്ജരം വീണ്ടും തീയേറ്ററിലെത്തുന്നത്. റോഷിക എന്റർപ്രൈസസാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജി.പി. ഫിലിംസിന്റെ ബാനറിൽ, ജി.പി ബാലൻ നിർമ്മിച്ച ശരപഞ്ജരം, ഹരിഹരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തു.നാടകാചാര്യൻ കെ.ടി.മുഹമ്മദ് സംഭാഷണം എഴുതി. കഥ – മലയാറ്റൂർ രാമകൃഷ്ണൻ, ഗാന രചന – യൂസഫലി കേച്ചേരി, സംഗീതം – ദേവരാജൻ, ആലാപനം – യേശുദാസ്, ജയചന്ദ്രൻ, വാണി ജയറാം, പി. ശുശീല, മാധുരി, സംഘട്ടനം – ത്യാഗരാജൻ, വിതരണം -റോഷിക എൻ്റർപ്രൈസസ്.

ജയൻ, ഷീല, സത്താർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശങ്കർ, ശരത് ബാബു, നെല്ലിക്കോട് ഭാസ്ക്കരൻ, പി.കെ.എബ്രഹാം, ലത, പ്രിയ, കോട്ടയം ശാന്ത, ഭവാനി, ബേബി സുമതി എന്നിവരാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്.

പൊയ്പ്പോയ ഒരു സുവർണ്ണകാലഘട്ടം വീണ്ടും വെള്ളിത്തിരയിലൂടെ അനുഭവിച്ചറിയാൻ ആസ്വദിക്കാൻ,ഏപ്രിൽ 25 – ന് ശരപഞ്ജരം വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നു.

പി.ആർ.ഒ – അയ്മനം സാജൻ


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Sharapancharam

Post navigation

Previous പൂവൻ കോഴികളുടെ കലപില യുടെ പിന്നിലെ രഹസ്യങ്ങളെന്ത്?
Next യുവത്വത്തിൻ്റെ നെഗളിപ്പുമായി യു.കെ. ഓക്കെ യിലെ വീഡിയോ ഗാനം പുറത്തുവിട്ടു.

Related Stories

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.
1 min read
  • Cinema
  • Latest
  • New Movie

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.

November 1, 2026
“ഒരു വട്ടം കൂടി”
1 min read
  • Cinema
  • Latest
  • New Movie

“ഒരു വട്ടം കൂടി”

November 1, 2026
ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.

November 1, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.
1 min read
  • Cinema
  • Latest
  • New Movie

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.

November 1, 2026
“ഒരു വട്ടം കൂടി”
1 min read
  • Cinema
  • Latest
  • New Movie

“ഒരു വട്ടം കൂടി”

November 1, 2026
ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.

November 1, 2026
മൂക്കുത്തി അമ്മൻ 2 – മഹാശക്തി
1 min read
  • Cinema
  • Latest
  • New Movie

മൂക്കുത്തി അമ്മൻ 2 – മഹാശക്തി

October 31, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×