Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • പിറന്നാൾ സമ്മാനവുമായി വിജയ് യുടെ “മെർസൽ” ജൂൺ 20 – ന് വീണ്ടുമെത്തുന്നു.
  • Cinema
  • Latest

പിറന്നാൾ സമ്മാനവുമായി വിജയ് യുടെ “മെർസൽ” ജൂൺ 20 – ന് വീണ്ടുമെത്തുന്നു.

Aymanam Sajan June 19, 2025 1 min read

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയിന്റെ പിറന്നാൾ ദിനമായ ജൂൺ 22 – ന് മുമ്പ്, വിജയിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ “മെർസൽ”, വിജയിന്റെ പിറന്നാൾ സമ്മാനമായി കേരളത്തിലെ പ്രേക്ഷകരുടെ മുമ്പിൽ ജൂൺ 20 ന് എത്തും. തമിഴിലെ ശ്രദ്ധേയനായ സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന “മെർസൽ”, കേരളത്തിൽ റോസിക എന്റർപ്രെസസിനു വേണ്ടി പവൻ കുമാറാണ് റിലീസ് ചെയ്യുന്നത്.

വിജയ് ആദ്യമായി ത്രിബിൾ വേഷത്തിലെത്തിയ “മെർസൽ”, ലോകം മുഴുവനുമുള്ള പ്രേക്ഷകരെ ഒരേ പോലെ ആകർഷിച്ച ചിത്രമാണ്. 2017-ലെ ദീപാവലി നാളിൽ എത്തിയ ചിത്രം, എല്ലാ ബോക്സ് ഓഫീസ് റെക്കാർഡുകളും തകർത്തു കൊണ്ട് ചരിത്രത്തിൽ ഇടം നേടിയിരുന്നു. അതുകൊണ്ട് തന്നെ, വിജയിന്റെ ജനകീയ ചിത്രമായ “മെർസൽ “വീണ്ടുമെത്തുന്നത്, പ്രേക്ഷകർക്ക്, വിജയ് സമ്മാനിക്കുന്ന വലിയൊരു പിറന്നാൾ സമ്മാനമായിരിക്കും.

മൂന്ന് സഹോദരങ്ങളായാണ് വിജയ് മെർസനിൽ എത്തുന്നത്. ഇളയ സഹോദരൻ ചെറുപ്പത്തിലേ മരിച്ചു. പിന്നീട് രണ്ട് സഹോദരങ്ങൾക്ക് പിരിഞ്ഞ് ജീവിക്കേണ്ടി വന്നു. മെഡിക്കൽ കുറ്റകൃത്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന മാന്ത്രികനായ വെട്രി. രോഗികളെ സേവിക്കുന്ന പ്രശസ്ത ഡോക്ടറായ മാരൻ . നീതിമാന്മാരായ ഈ സഹോദരങ്ങളുടെ വീര പോരാട്ടങ്ങളുടെ കഥയാണ് “മെർസൽ” പറയുന്നത്.

പോളണ്ടിലെ ഗ്ഡാൻസ്ക്, രാജസ്ഥാനിലെ ജയ്സാൽ മർ തുടങ്ങിയ മനോഹരമായ സ്ഥലങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സിനിമ തീയേറ്ററായ ഫ്രാൻസിലെ ഗ്രാൻഡ് റെക്സിൽ പ്രദർശിപ്പിച്ച് ലോകം മുഴുവൻ അംഗീകാരം നേടിയ ചിത്രമാണ് “മെർസൽ”. ചൈനയിൽ ആദ്യമായി തീയേറ്റർ റിലീസ് ചെയ്ത ചിത്രവും “മെർസൽ” ആണ്. വിജയിന്റെ ഏറ്റവും വലിയ ജനപ്രീതി നേടിയ ഈ ചിത്രം, നിരൂപകപ്രശംസയും പിടിച്ചു പറ്റിയിരുന്നു.

“ജവാൻ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആറ്റ്ലി സംവിധാനം ചെയ്യുന്ന “മെർസൽ”, ഛായാഗ്രഹണം -ജി.കെ. വിഷ്ണു, സംഗീതം, പശ്ചാത്തല സംഗീതം – എ.ആർ.റഹ്മാൻ, എഡിറ്റിംഗ് – റൂബൻ, വിതരണം – റോസിക എന്റർപ്രൈസസ്, പി.ആർ.ഒ – അയ്മനം സാജൻ.

വിജയ് മൂന്ന് വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ, എസ്.ജെ. സൂര്യ, കാജൽ അഗർവാൾ, സാമന്ത റൂത്ത്, പ്രഭു, സത്യരാജ്, വടിവേലു, നിത്യാ മേനോൻ, ഹരീഷ് പേരടി, കോവൈ സരള, സത്യൻ എന്നിവർ അഭിനയിക്കുന്നു.

  • പി.ആർ.ഒ – അയ്മനം സാജൻ.

FacebookEmailLinkedInWhatsApp
Tags: Mersel new film new movie Vijay

Post navigation

Previous ഒരു വടക്കൻ തേരോട്ടത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.
Next ടിനി ടോം നായകനാകുന്ന പോലീസ് ഡേ… ജൂൺ ഇരുപതിന്.

Related Stories

“കളി കാണും നേരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“കളി കാണും നേരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

November 14, 2026
വിജീഷ് മണിയുടെ “അട്ടപ്പാടി” അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.
1 min read
  • Cinema
  • Latest
  • New Movie

വിജീഷ് മണിയുടെ “അട്ടപ്പാടി” അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.

November 13, 2026
വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്.

November 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“കളി കാണും നേരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“കളി കാണും നേരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

November 14, 2026
വിജീഷ് മണിയുടെ “അട്ടപ്പാടി” അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.
1 min read
  • Cinema
  • Latest
  • New Movie

വിജീഷ് മണിയുടെ “അട്ടപ്പാടി” അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.

November 13, 2026
വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്.

November 13, 2026
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക്.

November 13, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×