ഡോക്ടർ അഭിലാഷ് ബാബുവിൻ്റെ കളി കാണും നേരം (What do they know of F who only F know?) എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്-ലുക് പോസ്റ്റർ, സ്വതന്ത്ര, പരീക്ഷണ ചിത്രങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഫെസ്റ്റിവലായ IEFFKയിൽ വെച്ച് പ്രകാശനം ചെയ്തു.
പ്രസിദ്ധ സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫാണ് പോസ്റ്റർ റിലീസ് ചെയ്തത്.
ഇതിനോടൊപ്പം സമൂഹമാധ്യമങ്ങൾ വഴിയും പോസ്റ്റർ റിലീസ് ചെയ്യപ്പെട്ടു.


ഒരു പരീക്ഷണാത്മക സോഷ്യോ-പൊളിറ്റിക്കൽ സ്പോർട്സ് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണത്തിലൂടെയാണ് (ക്രൗഡ് ഫണ്ടിങ്) നിർമ്മിക്കുന്നത്.
ഷാജി എ ജോൺ, രാജേഷ് ബി, ഹരി ഗീത സദാശിവൻ, അഭിജിത് ചിത്രകുമാർ, നിഷാജ് സുരേഷ്, ശരൺ മോഹൻ തുടങ്ങിയവർ ക്രൂവിൻ്റെ ഭാഗമാണ്.
ആലോകം, മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ, കൃഷ്ണാഷ്ടമി, സോഷ്യൽ സ്വാമി എന്നിവയാണ് അഭിലാഷ് ബാബു മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങൾ.
- പി ആർ ഒ – എ എസ് ദിനേശ്.
