Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും.” പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി
  • Cinema
  • Latest
  • New Movie
  • Trailer

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും.” പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

Vazhoor Jose April 5, 2026 1 min read

ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്ത് , ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടും ഏപ്രിൽ പത്തിന് റിലീസ് ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നു.

സൗദി അറേബ്യയിൽ ഏപ്രിൽ രണ്ടിനു നടന്നു. പ്രൗഢ ഗംഭീരമായ ചടങ്ങിലൂടെയായിരുന്നു ട്രയിലർ പ്രകാശനം നടത്തിയത്. സൗദി അറേബ്യയിൽ ഇത്തരമൊരു സിനിമാചടങ്ങ് നടക്കുന്നതും ഇതാദ്യമാണ്:
സംവിധായകൻ ഡിജോ ജോസ് ആൻ്റെണി, നായകൻ ടൊവിനോ തോമസ് , നായിക കയാദു ലോഹർ എന്നിവരാണ് ഈ ചടങ്ങിൽപങ്കെടുത്തത്
വലിയ ജന പങ്കാളിത്തമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. ഈ ചിത്രത്തോടുള്ള പ്രേഷകരുടെ പ്രതീക്ഷയും കാത്തിരിപ്പും തന്നെയാണ് വലിയ പ്രേഷകസമൂഹം ഈ ചടങ്ങിൽ പങ്കെടുക്കാൻ കാരണമായത്.
വേൾഡ് വൈഡ് ഫിലിംസ്& സീക്യൂബ് ബ്രോസ് എൻ്റെർടൈൻ
മെൻ്റിൻ്റെ ബാനറിൽ നൗഫൽ. ബ്രജോഷ് മുഹമ്മദ് ചാണക്യചരൺ, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്
1957 , 58 കാലഘട്ടങ്ങളിലൂടെ ഇടുക്കി ജില്ലയിലെ ഒരു മലയോര കാർഷിക ഗ്രാമത്തിൻ്റെ കഥയാണ് വലിയ മുതൽമുടക്കിൽ, വിശാലമായ ക്യാൻവാസ്സിലും ,വലിയ താരനിരയുടെ അകമ്പടിയോടെയുമവതരിപ്പിക്കുന്നത് .
തുടക്കം മുതൽ ഉദ്വേശത്തിൻ്റെ മുൾമുനയിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം ഹൃദ്യമായ കുടുംബമുഹൂർത്തങ്ങൾക്കും , മനോഹരമായ പ്രണയത്തിനുമെല്ലാം ഏറെ പ്രാധാന്യം നൽകിയാണ് അവതരിപ്പിക്കുന്നത്.
ഒരു ക്ലീൻ എൻ്റെർടൈനർ .
കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ പള്ളിച്ചട്ടമ്പിയെ പ്രേഷകരിലേക്ക് ഏറെ സമന്വയിപ്പിക്കുന്നു
യുവനടന്മാരിൽ ഏറെ ശ്രദ്ധേയനായ ടൊവിനോതോമസ്സിനെ ഒരു മാസ് എൻ്റെർടൈനർ ഹീറോ ആക്കുവാൻ ഏറെ അനുയോജ്യമായ ചിത്രം കൂടിയായിരിക്കുമിത് .
ഈ ചിത്രത്തിൻ്റെ പൊതുസ്വഭാവം മനസ്സിലാക്കുവാൻ ഇന്നു പുറത്തുവിട്ട ട്രയിലറിലെ ചില ഭാഗങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. അതിലേക്കൊന്ന് കണ്ണോടിക്കാം ..
ആ മണ്ണു കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും …
ഈനാടിൻ്റെ ഞരമ്പുകൾ ഓരോന്നോരോന്നായി പൊട്ടിച്ചെറിയാൻ അവൻ വരും… ആ മണ്ണിൻ്റെ യഥാർത്ഥ ഉടയോൻ..
എത്രയും പെട്ടെന്ന് .. ഭൂമി മലയാളത്തിൽ വച്ച് ഏറ്റവും മിടുക്കനായ ഒരു ചട്ടമ്പിയെ . പൊന്നും വില കൊടുത്തിട്ടാണങ്കിലും കൊണ്ടുവന്ന്
ക്രിസ്റ്റഫറായി വാഴിക്കണം.
അല്ല ച്ചോ … ആരാ ഇപ്പോ അങ്ങനെയൊരുത്തൻ ഈ സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ ഒന്നു മനസ്സിലാകും… ഒരു ഭൂമിയുടെ അവകാശവാദവും അതിൻ്റെ യഥാർത്ഥ അവകാശികളും തമ്മിലുള്ള സംഘർഷം ഇവിടെയുണ്ടന്ന് ….
അതിൻ്റെ ഉള്ളറകളിലേക്കു കടന്നുചെല്ലുന്നതോടെ സംഘർഷങ്ങളും വർദ്ധിക്കുന്നു. ഒരു നാടിൻ്റെ അവകാശത്തിനും നിലനിൽപ്പിനുമായുള്ള ഒരു പോരാട്ടത്തിൻ്റെ കഥ.
ഇതെല്ലാം തികച്ചും റിയലിസ്റ്റിക്കായി അവതരിക്കുകയാണ് പള്ളിച്ചട്ടമ്പിയിലൂടെ .
ഒരു കാലഘട്ടത്തിൻ്റെ രാഷ്ട്രീയ . സാമൂഹ്യ രാഷ്ടീയ വ്യവസ്ഥിതികളും ഈ സിനിമയിലൂടെ ചർച്ച ചെയ്യപ്പെടുന്നു….
ടൊവിനോ തോമസ്സിൻ്റെ കരിയറിലെ ഏറ്റവും മികച്ച കഥ.പാത്രമായിരിക്കും ഈ ചിത്രത്തിലേത്….
: : മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിലായി ട്ടാണ് ഈ ചിത്രംപ്രദർശനത്തിനെ ത്തുന്നത്.
വിജയരാഘവൻ, ബാബുരാജ്,സുധീർ കരമന, തെലുങ്കു നടൻ, ശിവകുമാർ, അജയ് (കന്നഡ )ജോണി ആൻ്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അലക്സ്. ഈ കുര്യൻ,വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ, തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈചിത്രത്തിൽ അണിനിരക്കുന്നു.
കോ – പ്രൊഡ്യൂസേർസ് – തൻസീർ സലാം, മേഘ ശ്യാം.
ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ’
സംഗീതം’-ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം – ടിജോ ടോമി.
എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്.
കലാസംവിധാനം – ദിലീപ് നാഥ്.
മേക്കപ്പ് -റഷീദ് അഹമ്മദ്.
കോസ്റ്റ്യും – ഡിസൈൻ-മഞ്ജഷ രാധാകൃഷ്ണൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കിരൺ റാഫേൽ,
റെനിത് രാജ്,
സ്റ്റിൽസ് -റിഷ് ലാൽ ഉണ്ണികൃഷ്ണൻ.
കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല .
ഫിനാൻസ് – കൺട്രോളർ – അനിൽ ആമ്പല്ലൂർ,
ലൈൻ പ്രൊഡ്യൂസർ – അലക്സ്. ഈ ‘ കുര്യൻ.
പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നോബിൾ ജേക്കബ്ബ്.
പ്രൊഡക്ഷൻ മാനേജേഴ്സ് – എബി കോടിയാട്ട്, ജെറി വിൻസൻ്റെ.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Palli Chattambi Tovino Thomas

Post navigation

Previous Little Amélie or the Character of Rain.
Next “അഗ്നിനേത്രം” ടീസർ റിലീസ് ചെയ്തു.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×