Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • പ്ലൂട്ടോ
  • Cinema
  • Latest
  • New Movie

പ്ലൂട്ടോ

A.S. Dinesh June 21, 2026 1 min read

വാഴ 2’ലെ ട്രെൻ്റായ “തൂക്കി ചുവന്ന കരങ്ങളോടെ…” ഗാനത്തിന് ശേഷം അർക്കാഡോയുടെ പുതിയ സംഗീത തരംഗം; “പ്ലൂട്ടോ”

‘പ്ലൂട്ടോ’ ചിത്രത്തിലെ ആദ്യ ഗാനം “യുഎഫ്ഒ മോഡ്” പുറത്തിറങ്ങി.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമായ “പ്ലൂട്ടോ” (Pluto) യിലെ ആദ്യ വീഡിയോ ഗാനം റിലീസായി.

“യുഎഫ്ഒ മോഡ്” (UFO Mode) എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. തീയേറ്ററുകളിൽ വൻ തരംഗമായി മാറിയ ‘വാഴ 2’ (Vaazha 2) എന്ന ചിത്രത്തിലെ പ്രേക്ഷകർ നെഞ്ചിലേറ്റിയ മനംകവർന്ന “തൂക്കി ചുവന്ന കരങ്ങളോടെ…” (Thooki) എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം പ്രശസ്ത മ്യൂസിക് പ്രൊഡ്യൂസറായ അർക്കാഡോ (Arcado) സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ഗാനമാണിത് എന്ന പ്രത്യേകതയും “യുഎഫ്ഒ മോഡ്”നുണ്ട്. വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ട് ഈ ചിത്രം യുവതലമുറയെ ഹരം കൊള്ളിക്കുന്ന തരത്തിൽ വെസ്റ്റേൺ ബീറ്റുകളും വേറിട്ട വരികളും കോർത്തിണക്കിയാണ് “യുഎഫ്ഒ മോഡ്” അവതരിപ്പിച്ചിട്ടുള്ളത്. പ്രശസ്ത സംഗീത സംവിധായകനായ വിഷ്ണു വിജയ് ഈ ഗാനം ആലപിക്കുന്നു എന്നത് മറ്റൊരു പ്രധാന ആകർഷണമാണ്. ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ജനപ്രിയനായ ശബരീഷ് വർമ്മയാണ്.

അൽത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുമ്പോൾ നീരജ് മാധവിനൊപ്പം അജു വർഗീസ്,അർഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രജുകമാർ രശ്മി രജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ്മ നിർവ്വഹിക്കുന്നു.കഥ തിരക്കഥ സംഭാഷണം നിയാസ് മുഹമ്മദ് എഴുതുന്നു.

എഡിറ്റർ-സനത് ശിവരാജ്,സംഗീതം-അർക്കാഡോ,ആർട്ട് ഡയറക്ടർ-രാഖിൽ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ. മേയ്ക്കപ്പ്, പ്രോസ്‌തെറ്റിക്സ്- റോണക്സ് സേവ്യർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയകൃഷ്ണൻ ആർ കെ, ക്രീയേറ്റീവ് പ്രൊഡ്യൂസഴ്സ്- കിഷോർ ആർ കൃഷ്ണൻ,അനന്ദു സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,സൗണ്ട് ഡിസൈനേഴ്‌സ്- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ്- വിഷ്ണു സുജാതൻ, സ്റ്റണ്ട് കോർഡിനേറ്റർ- എപിയൻസ്,റോബിൻ ടോം,പബ്ലിസിറ്റി ഡിസൈൻസ്-ടെൻ പോയിന്റ്, വിഷ്വൽ പ്രോമോഷൻസ്- സ്‌നേക്ക്പ്ലാന്റ് എൽ.എൽ.പി,

  • പി ആർ ഒ – എ എസ് ദിനേശ്

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Pluto

Post navigation

Previous “അരൂപി” ജൂലായ് 3-ന്.
Next “വിസിറ്റർ” ടൈറ്റിൽ പോസ്റ്റർ.

Related Stories

പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026
രാഷസവേട്ട ആരംഭം കുറിച്ചു
1 min read
  • Cinema
  • Latest
  • New Movie

രാഷസവേട്ട ആരംഭം കുറിച്ചു

September 23, 2026
മോഹന വള്ളി പൂർത്തിയായി.
1 min read
  • Cinema
  • Latest
  • New Movie

മോഹന വള്ളി പൂർത്തിയായി.

September 23, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026
രാഷസവേട്ട ആരംഭം കുറിച്ചു
1 min read
  • Cinema
  • Latest
  • New Movie

രാഷസവേട്ട ആരംഭം കുറിച്ചു

September 23, 2026
മോഹന വള്ളി പൂർത്തിയായി.
1 min read
  • Cinema
  • Latest
  • New Movie

മോഹന വള്ളി പൂർത്തിയായി.

September 23, 2026
പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.
  • Cinema
  • First Look
  • Latest
  • New Movie

പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.

September 23, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×