Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ആരം ടീസർ എത്തി.
  • Cinema
  • Latest
  • New Movie
  • Teaser

ആരം ടീസർ എത്തി.

Vazhoor Jose September 5, 2026 1 min read

17 മൊബൈൽ കൺട്രോൾ സർ17 ആൻസറിംഗ് ആരം ടീസർ.

17 മൊബൈൽ കൺട്രോൾ…
സാർ17 ആൻസറിംഗ്…
വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ…
നമുക്കു പണിയാകുമല്ലോ സാറേ…
അതിൻ്റെയിടയിൽ പോയി ചാടിയോ ?
കൂടി വന്നാൽ ഒരു സസ്പെൻഷൻ … അതിൽ കൂടുതൽ ഒന്നുമില്ലല്ലോ?
ഇതെല്ലാം കേൾക്കുമ്പോൾ ഒരു ക്രൈമും,പൊലീ
സിൻ്റെ അന്വേഷണവും നടപടികളുമൊക്കെയാണന്നു വ്യക്തം.
രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിൻ്റെ ടീസറിലെ പ്രസക്‌തമായ ഭാഗങ്ങളാണിത്.


സെപ്റ്റംബർ മാസത്തിൽ റിലീസ്സിനൊരുങ്ങുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ ഭാഗമായി പുറത്തുവിട്ട ഈ ടീസർ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്.
ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ സിനിമയുടെ എല്ലാ ഫോർമുലകളും ചേർത്തൊരുക്കുന്ന ഈ സിനിമ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തു തന്നെ എത്തുമെന്നുറപ്പ്.

പൂർണ്ണമായും കോഴിക്കോടിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഇമോഷണൽ ഡ്രാമ ത്രില്ലറായിട്ടാണ് ഈ ചിത്രം എത്തുന്നതെന്ന് സംവിധായകൻ രജീഷ് പരമേശ്വരൻ പറഞ്ഞു. സൈജുക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൈജുക്കുറുപ്പിൻ്റെമുൻ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥവും . ഗൗരവുമായ ഒരു കഥാപാത്രമാണ് ഇതിലെ സി.ഐ. ആൻ്റോ. നീതിനിർ വ്വഹണത്തിൽ എപ്പോഴും , സത്യസന്ധനായി നില കൊള്ളുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഔദ്യോഗികജീവിതത്തിൽ അദ്ദേഹത്തിനു നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
ഗുഡ് ഹോപ്പ് പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്, ദിനേശ് പ്രഭാകർ മനോജ്.കെ.യു ,ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലൻ,സുരദി സന്തോഷ് രമാദേവി, മാസ്റ്റർ ആദം എറിക്ക്,,എന്നിവരും പ്രധാന താരങ്ങളാണ്.
സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായവിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിൻ്റെതിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങൾ – കൈതപ്രം,,ജിസ് ജോയ്, ജോപോൾ.
സംഗീതം – രോഹിത് ഗോപാലകൃഷ്ണൻ.
ജെയ്ക്ക് ബിജോയ്സിൻ്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.
പ്രൊഡക്ഷൻ ഡിസൈനർ – ബാബു പിള്ള.
കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ.
മേക്കപ്പ- കിരൺ മനോജ്.
സ്റ്റിൽസ് – സിബിചീരൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷിബിൻ കൃഷ്ണ.
സൗണ്ട് ഡിസൈൻ -റോബിൻ ടോം.
കോറിയോഗ്രഥി- ശ്രീജിത്ത് ഡാൻസ് സിറ്റി.
ഫിനാൻമ്പ് കൺട്രോളർ- സിജോ ഡൊമിനിക്ക്.
ഡിസൈൻ- മാമി ജോ.
ഡിജിറ്റൽ മാർക്കറ്റിംഗ് – മാംഗോ സ്പേസ്.
മാർക്കറ്റിംഗ് ആൻഡ് അഡ്വർട്ടൈസിംഗ്- ബ്രിംഗ് ഫോർത്ത്.
പ്രൊഡക്ഷൻ മാനേജർ – മെഹ്മൂദ് കാലിക്കട്ട്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷാജി കൊല്ലം.
പ്രൊഡക്ഷൻ കൺട്രോളർ. നികേഷ് നാരായണൻ.
ഗുഡ് ഫെല്ലാസ് റിലീസ്സ്യം, റോവാൻ എൻ്റെർടൈൻമെൻ്റുംചേർന്ന് സെപ്റ്റംബറിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: Aaram malayalam new film new movie Saiju Kurup

Post navigation

Previous അതിമനോഹരം
Next ചിരിപ്പിച്ചവർ ഇനി “പാതിരാക്കുറുക്കനിൽ” പാടും.

Related Stories

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026
അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×