Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ചിരിപ്പിച്ചവർ ഇനി “പാതിരാക്കുറുക്കനിൽ” പാടും.
  • Cinema
  • Latest
  • New Movie

ചിരിപ്പിച്ചവർ ഇനി “പാതിരാക്കുറുക്കനിൽ” പാടും.

A.S. Dinesh September 6, 2026 1 min read

കോമഡി ഫാമിലി എന്റർടെയ്‌നറുമായി 16 വർഷങ്ങൾക്ക് ശേഷം എവർഗ്രീൻ ഗ്യാങ്ങുകളായ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പാതിരാക്കുറുക്കൻ’ എന്ന ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയായി ഈ നാലുപേരുടെയും പാട്ടും. ആദ്യമായി ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ ഒരുമിച്ച് ഒരു ഗാനം സിനിമയിൽ ആലപിക്കുന്നു എന്നതാണ് ചിത്രത്തിന്റെ കൗതുകമുണർത്തുന്ന മറ്റൊരു പ്രത്യേകത.

പ്രശസ്ത ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിക്കുന്ന ‘പാതിരാക്കുറുക്കൻ’ നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്നു.

തികച്ചും കോമഡി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിലെത്തും. ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ കൂടാതെ ഇന്ദ്രൻസ്, നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ അശ്വിത–അശ്വിജ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. രചന-സുനിൽ കർമ്മ,നിഖിൽ ജിനൻ, ഛായാഗ്രഹണം- സെൽവകുമാർ എസ്,സംഗീതം- ഗോപി സുന്ദർ, എഡിറ്റർ-അതുൽ വിജയ്,പ്രൊഡക്ഷൻ കൺട്രോളർ- മൻസൂർ വെട്ടത്തൂർ, പ്രോജക്റ്റ് ഡിസൈനർ-ഷിംന ബി, കലാസംവിധാനം- ത്യാഗു തവനൂർ. മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, പി ആർ ഒ-എ എസ് ദിനേശ്, മനു ശിവൻ.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Pathira Kurukkan

Post navigation

Previous ആരം ടീസർ എത്തി.
Next സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ. “ലൂപ്പ് ഹോൾ” പൂജ കഴിഞ്ഞു.

Related Stories

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026
“ഒഴിയാതെ” സെപ്റ്റംബർ 11-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഒഴിയാതെ” സെപ്റ്റംബർ 11-ന്.

September 10, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×