താരങ്ങൾ അഭിനയം പഠിപ്പിക്കുന്നു.
ആക്ടേഴ്സ് ഫാക്ടറിയുടെ നേതൃത്വത്തിൽ മലയാള സിനിമയിലെയും നാടകത്തിലെയും പ്രശസ്തരായ അഭിനേതാക്കളായ പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, ജോജി കെ ജോൺ, ട്വിങ്കിൾ ജോബി കൂടാതെ നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനുറാം, തിരക്കഥാകൃത്തും സംവിധായകനുമായ സന്തോഷ് ഇടുക്കി എന്നിവർ നേതൃത്വം നൽകുന്ന ആക്ടിങ് വർക്ഷോപ്പ് ഡിസംബർ15, 16,17 തീയതികളിൽ തൊടുപുഴ ഐശ്വര്യ റസിഡൻസിയിൽ വച്ച് നടത്തപ്പെടുന്നു. അഭിനയിക്കാൻ ആഗ്രഹമുള്ളവർക്ക് വേണ്ടി ഒരുക്കുന്ന ഈ അഭിനയ പരിശീലന കളരി തൊടുപുഴയിൽ വേദിയാകുന്നു എന്നതും ശ്രദ്ധേയമാണ്. താരങ്ങൾ തന്നെ വരുംകാലത്തിന്റെ താരങ്ങളെ പരിശീലിപ്പിക്കുന്ന ഈ ആക്റ്റിംഗ് വർക്ഷോപ്പിന്റെ രജിസ്ട്രേഷൻ ഡിസംബർ 14 ന് അവസാനിക്കും.


