Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • കനകരാജ്യം വീഡിയോ സോംഗ് പുറത്തുവിട്ടു.
  • Cinema
  • Latest
  • New Movie

കനകരാജ്യം വീഡിയോ സോംഗ് പുറത്തുവിട്ടു.

Vazhoor Jose June 14, 2024 1 min read

വിനായകാ അജിത് ഫിലിംസിൻ്റെ ബാനറിൽ അജിത് വിനായകനിർമ്മിച്ച് സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യം എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിനോടനുബന്ധിച്ചുള്ള പ്രൊമോഷൻ്റെ ഭാഗമായി ആദ്യ വീഡിയോ സോംഗ് പുറത്തിറക്കിയിരി
ക്കുന്നു.

കൺ തുറന്നുണർന്നു നിന്നതാരേ :നീ ചാരേ ..
കണ്ണാകെ… ഓ.. ഉൾ നനഞ്ഞു മേയുണർന്നു കൂടെ… നീ പോരൂ…
ധന്യാന്യരേഷ് മേനോൻ രചിച്ച് അരുൺ മുരളിധരൻ ഈണമിട്ട്
അഭിജിത് അനിൽകുമാർ,, നിത്യാ മാമ്മൻ എന്നിവർ പാടിയ മനോഹരമായ ഗാനത്തിൻ്റെ ദൃശ്വാവൽക്കരണം അടങ്ങിയ വീഡിയോ ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ദ്രൻസ്, ജോളി ചിറയത്ത്, ആതിരാ പട്ടേൽ എന്നിവരാണ് ഈ ഗാനത്തിലെ അഭിനേതാക്കൾ
തികഞ്ഞ ഗൃഹാന്തരീക്ഷത്തിൽ ഒരു സാധാരണ കുടുംബത്തിൻ്റെ പ്രഭാതമാണ് ഈ ഗാനരംഗത്തിലൂടെ സംവിധായകനായ സാഗർ കാട്ടിത്തരുന്നത്.
അച്ഛനും, അമ്മയും, മകളും അടങ്ങുന്ന ഒരു കുടുംബത്തിൻ്റെ സ്നേഹ ബന്ധം അരക്കിട്ടുറപ്പിക്കാൻ പോന്ന വിധത്തിലുള്ളതാണ് ഈ ഗാനമെന്ന് നമുക്ക് ഊഹിക്കാൻ കഴിയും.
ആലപ്പുഴയിൽ വർഷങ്ങൾക്കു മുമ്പ് നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ കോർത്തിണക്കി, റിയലിസ്റ്റിക്കായി അവതരിപ്പിക്കുക യാണ് ഈ ചിത്രത്തെ.
തികഞ്ഞ കുടുംബ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു ഘട്ടത്തിൽ ഏറെ ദുരൂഹതകൾ സൃഷ്ടിച്ചു കൊണ്ട് ആരും പ്രതീക്ഷിക്കാത്ത സ്ഥിതിവിശേഷത്തി ലേക്കു നയിക്കപ്പെടുകയാണ്.
.തികഞ്ഞ ഗ്രാമീണാന്തരീക്ഷ ത്തിൽ ഒരു ഫാമിലി ത്രില്ലർ സിനിമയാണ് കനകരാജ്യം.
പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ കനകം-ഈ ചിത്രത്തിലെ സുപ്രധാനമായ ഘടകമാണ്.
ഇന്ദ്രൻസും, മുരളി ഗോപിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, ശ്രീജിത് രവി, ലിയോണാ ,ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, അച്ചുതാനന്ദൻ, ഉണ്ണിരാജ, രാജേഷ് ശർമ്മ,രമ്യാ സുരേഷ്, ജോർഡി പൂഞ്ഞാർ, ശീ വിദ്യാമുല്ലശ്ശേരി, സൈനാ കൃഷ്ണ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഹരി നാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് മറ്റു ഗാനരചയിതാക്കൾ.
ഛായാഗ്രഹണം –
അഭിലാഷ് ആനന്ദ് ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – പ്രദീപ്.
മേക്കപ്പ് – – പ്രദീപ് ഗോപാലകൃഷ്ണൻ.
കോസ്റ്റ്യും – ഡിസൈൻ – സുജിത് മട്ടന്നൂർ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സനു സജീവ്.
പ്രൊഡക്ഷൻ മാനേജർ – അനിൽ കല്ലാർ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ശ്രീജേഷ്ചിറ്റാഴ
പ്രൊഡക്ഷൻ കൺട്രോളർ – ജിത്ത് പിരപ്പൻകോട്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂലൈ അഞ്ചിന് പ്രദർശനത്തിനെ
ത്തുന്നു
-വാഴൂർ ജോസ്.
ഫോട്ടോ അജി മസ്ക്കറ്റ്.

FacebookEmailLinkedInWhatsApp
Tags: Kanaka Rajyam malayalam new film new movie

Post navigation

Previous ഡി.എൻ.എ – പതിനാലിന്
Next പുഷ്പകവിമാനം ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×