Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • അടിനാശം വെള്ളപ്പൊക്കം ഡിസംബർ പന്ത്രണ്ടിന്
  • Cinema
  • Latest
  • New Movie

അടിനാശം വെള്ളപ്പൊക്കം ഡിസംബർ പന്ത്രണ്ടിന്

Vazhoor Jose December 2, 2025 1 min read

കാംബസ് പശ്ചാത്തലത്തിലൂടെ ഫുൾ ഫൺത്രില്ലർ ജോണറിൽ ഏ. ജെ. വർഗീസ് സംവിധാനം ചെയ്യുന്ന അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.

ഡിസംബർ പന്ത്രണ്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ.പി. ഈ ചിത്രംനിർമ്മിക്കുന്നു.
ആർ. ജയചന്ദ്രൻ, എസ്.ബി. മധു, താരാ അതിയാടത്ത് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് .

ഒരു വശത്ത് കാംബസ് പ്രധാന പശ്ചാത്തലമാകുമ്പോൾത്തന്നെ കാംബസ്സിനു പുറത്തും ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. രണ്ടു ഭാഗങ്ങളും ഒന്നിക്കുന്നിടത്തു നിന്നാണ് ചിത്രത്തിന് പ്രധാന വഴിത്തിരിവുണ്ടാകുന്നത്.
യുവതംലമുറക്ക് കാതലായ സന്ദേശങ്ങൾ കൂടി പകർന്നുകൊങ്ങാണ് ചിത്രം കടന്നു വരുന്നത്.
കാംബസ്സിൻ്റെ രസച്ചരടുകൾ കോർത്തിണക്കുമ്പോൾ ത്തന്നെ അതിനെ കൊണ്ടെത്തിക്കുന്നത് ഗൗരവമായ വിഷയങ്ങളിലാണ്. അതാണ് ചിത്രത്തെ കാംബുള്ളതാക്കി മാറ്റുന്നതും.
ജനപ്രിയരായ നിരവധി അഭിനേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും ചിത്രം ഏറെ ആകർഷകമാകുന്നു.

ഷൈൻ ടോം ചാക്കോ,, ബൈജു സന്തോഷ്, ബാബു ആൻ്റണി, അശോകൻ,മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവരും വിനീത് മോഹൻ സജിത് അമ്പാട്ട്, അരുൺപ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്,,വിജയകൃഷ്ണൻ എം.ബി., എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

സംവിധായകൻ എ.ജെ. വർഗീസിൻ്റേതാണു തിരക്കഥയും.
മലയാള സിനിമയിൽ ഒരു പിടി മികച്ച ഗാനങ്ങൾ ഒരുക്കിയ സുരേഷ് പീറ്റേഴ്സ് വലിയൊരു ഇടവേളക്കു ശേഷം ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നു.
ടിറ്റോ.പി. തങ്കച്ചൻ്റേതാണു ഗാനങ്ങൾ ‘
ഛായാഗ്രഹണം – സൂരജ്. എസ്. ആനന്ദ്.
എഡിറ്റിംഗ് – ലിജോ പോൾ
കലാസംവിധാനം – ശ്യാം കാർത്തികേയൻ.
മേക്കപ്പ് – അമൽ കുമാർ. കെ.സി.
കോസ്റ്റ്യും – ഡിസൈൻ. സൂര്യാ ശേഖർ.
സ്റ്റിൽസ് – റിഷാദ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷഹദ് സി.
പ്രൊജക്റ്റ് ഡിസൈൻ – സേതു അടൂർ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പൗലോസ് കുറു മുറ്റം, നജീർ നസീം, നിക്സൺകുട്ടിക്കാനം.
പ്രൊഡക്ഷൻ കൺട്രോളർ – മുഹമ്മദ് സനൂപ്.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: Adinasham Vellapokkam malayalam new film new movie Shine Tom Chacko

Post navigation

Previous എം.എ.നിഷാദിൻ്റെ ലർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
Next ബത് ലഹേമിലെ തൂമഞ്ഞ രാത്രിയിൽ ക്രിസ്മസ് രാവുകൾക്ക് ഹരം പകർന്ന് ആഘോഷം ഗാനമെത്തി.

Related Stories

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026
അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×