ബത് ലഹേമിലെ തൂമഞ്ഞ രാത്രിയിൽ ക്രിസ്മസ് രാവുകൾക്ക് ഹരം പകർന്ന് ആഘോഷം ഗാനമെത്തി.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചു പൊളി ഗാനമെത്തുന്നു.
ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ …..എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ്എത്തിയിരിക്കുന്നത്.
ഡോ. ലിസ്സി കെ. ഫെർണാണ്ടസ് രചിച്ച് സ്റ്റീഫൻ ദേവസ്സി ഈണമിട്ട ഈ ഗാനം സൂര്യ ശേഖർ ഗോപാലും സംഘവുമാണ് ആലപിച്ചിരിക്കുന്നത്.
അമൽ. കെ. ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആഘോഷം എന്ന ചിത്രത്തിലെ ഗാനമാണിത്.
ഈണം കൊണ്ടും, രചനാ ഗുണം കൊണ്ടും, ആലാപന സന്ദന്ദര്യം കൊണ്ടും. മികവാർന്ന ഈ ഗാനം മലയാളികൾ ഏറ്റെടുത്തിരിക്കുക യാണ്.

സമീപകാലത്ത് എത്തിയ ഗാനങ്ങളിൽ ഏറെ വൈറലായ ഗാനം. കൂടിയാണിത്.
ഡിസംബർ ഒന്ന് തിങ്കളാഴ്ച്ച കൊച്ചിയിലെ ചാവറ കൾച്ചറൽസെൻ്റെറിൽ
ചിത്രത്തിൻ്റെ പ്രദർശനോത്തിനോ
ടനുബന്ധിച്ചു നടത്തിയ മ്യൂസിക്ക് പ്രകാശന വേളയിലാണ് ഈ ഗാനം പുറത്തുവിട്ടത്.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒരു ക്രിസ്മസ് സമ്മാനമായിത്തന്നെ ഇതിനെ കരുതാം.
ഒരുകാംബസ്സിൻ്റെ ക്രിസ്മസ് ആഘോഷമായിട്ടാണ് ചിത്രത്തിൽ ഈ ഗാനത്തിൻ്റെ സന്ദർഭം.
ഗ്ലോബൽ മൂവി മേക്കേഴ്സിൻ്റെ ബാനറിൽ ഡോ. ലിസ്സി .കെ.ഫെർണാ
ണ്ടസ്, ഡോ.പ്രിൻസി പോസ്സി’ആസ്ട്രിയ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് ഡോ. ദേവസ്സി കുര്യൻ, റോണിജോസ്, ജെസ്സി മാത്യു, ബൈജു എസ്.ആർ.ജോർഡി ഗോഡ്വിൻ ലൈറ്റ്ഹൗസ് മീഡിയ ,
കാംബസ്സിൻ്റെ പശ്ചാത്തലത്തിൽ ഫുൾ ഫൺ തില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
നരേൻ, ധ്യാൻശ്രീനിവാസൻ, വിജയരാഘവൻ, അജു വർഗീസ്,രൺജി പണിക്കർ,ജെയ്സ് ജോസ്, ബോബി കുര്യൻ റോസ്മിൻ,, ദിവ്യദർശൻ,ഷാജു ശ്രീധർ, സുമേഷ് എക്സ്ചന്ദ്രൻ,,മഗ്ബൂർ സൽമാൻ, റുഷിൻ രൺജി പണിക്കർ, നിഖിൽ രൺജി കോട്ടയം രമേഷ്, ജോയ് ജോൺ ആൻ്റെണി, നാസർ ലത്തീഫ്, സ്വപ്നാ പിള്ള, അഞ്ജലി ജോസഫ്, ആർദ്രാ മോഹൻ ദിനിൽ ദാനിയേൽ,എന്നി
വരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ഛായാഗ്രഹണം -റോ ജോ തോമസ് .
എഡിറ്റിംഗ് -ഡോൺ മാക്സ്.
പശ്ചാത്തല സംഗീതം – ഫോർ മ്യൂസിക്ക്.
കലാസംവിധാനം – രാജേഷ്.കെ. സൂര്യ.
മേക്കപ്പ് – മാലൂസ്. കെ.പി.
കോസ്റ്റ്യും ഡിസൈൻ – ബബിഷാ കെ. രാജേന്ദ്രൻ.
ഡിസൈൻ – പ്രമേഷ് പ്രഭാകർ .
സ്റ്റിൽസ് – ജയ്സൺ ഫോട്ടോ ലാൻ്റ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽ ദേവ് – കെ.ആർ.
പ്രൊജക്റ്റ് – ഡിസൈൻ ടെറ്റസ് ജോൺ .
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രണവ് മോഹൻ, ആൻ്റണി കുട്ടമ്പുഴ.
പ്രൊഡക ഷൻ- കൺട്രോളർ – നന്ദു പൊതുവാൾ:
- വാഴൂർ ജോസ്.

