Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ആംഗ്ലോ ഇൻഡ്യൻസ്”.വ്യത്യസ്ത പ്രമേയവുമായി തീയേറ്ററിലേക്ക്.
  • Cinema
  • Latest
  • New Movie

“ആംഗ്ലോ ഇൻഡ്യൻസ്”.വ്യത്യസ്ത പ്രമേയവുമായി തീയേറ്ററിലേക്ക്.

Aymanam Sajan May 19, 2026 1 min read

ആംഗ്ലോ ഇന്ത്യൻസ് കുടുംബങ്ങളുടെ ജീവിതം പൂർണ്ണമായും ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമായ “ആംഗ്ലോ ഇൻഡ്യൻസ് എന്ന ചിത്രം ജൂൺ 12 – ന് തീയേറ്ററിലെത്തും. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എ.കെ.ബി. കുമാർ, നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ക്രീയേറ്റീവ് ഹെഡ് മമ്മി സെഞ്ച്വറി ആണ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഭാസ്ക്കരൻ വെറ്റിലപ്പാറയാണ്.

സുന്ദരിയായ ഒരു ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയായ ആൻഡ്രിയയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. പിതാവ് പീറ്ററിനൊപ്പം കേരളത്തിൽ താമസിക്കുന്ന ആൻഡ്രിയയുടെ ഏറ്റവും വലിയ സ്വപ്നം അമേരിക്കയിലുള്ള റോഷനെ വിവാഹം കഴിച്ച് അവനൊപ്പം അമേരിക്കയിൽ ജീവിക്കുക എന്നതായിരുന്നു. അമേരിക്കയിൽ പെട്ടെന്നുണ്ടായ പുതിയ നിയമങ്ങൾ കാരണം റോഷന്റെ ജോലി നഷ്ടമാകും എന്ന അവസ്ഥയുണ്ടായി. ജോലി നഷ്ടമാകാതിരിക്കാനായി, റോഷന്, അമ്മാവന്റെ മകളെ വിവാഹം കഴിക്കേണ്ടതായി വന്നു. ആൻഡ്രിയയുടെ സ്വപ്നം തകർന്നു. അമേരിക്കയിൽ പോകാനായി, സ്വന്തം ജോലി പോലും രാജിവെച്ചിരുന്ന ആൻഡ്രിയ സാമ്പത്തികമായും തകർന്നു. അതിനിടയിൽ സഹോദരിക്കുണ്ടായ ദുരന്തവും അവളെ തളർത്തി. ആയിടെയാണ് അയൽപക്കത്ത്, ബിജോയ് എന്ന ചെറുപ്പക്കാരനും, അമ്മയും താമസത്തിനെത്തിയത്. ബിജോയിയോട് ആകർഷണം തോന്നിയ ആൻഡ്രിയ അവനെ പ്രണയിക്കാൻ തുടങ്ങി. പുതിയൊരു ജീവിതത്തിന് തുടക്കമിടുകയായിരുന്നു അവൾ. പക്ഷേ, പിന്നെയും ദുരന്തങ്ങൾ അവളെ വേട്ടയാടിക്കൊണ്ടിരുന്നു.

മരാമരം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് വന്ന ഭാസ്ക്കരൻ വെറ്റിലപ്പാറ, ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ പീറ്റർ ആയി എത്തുന്നു. രണ്ട് പെൺകുട്ടികളുടെ പിതാവായ പീറ്ററെ കുടുംബ സ്നേഹികളായ മലയാളികൾ ഇഷ്ടപ്പെടും.

എ.കെ.ബി. മൂവിസ് ഇന്റർനാഷണലിനു വേണ്ടി, എ.കെ.ബി. കുമാർ, നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന “ആംഗ്ലോ ഇൻഡ്യൻസ് “ചിത്രീകരണം പൂർത്തിയായി. ക്രീയേറ്റീവ് ഹെഡ് – മമ്മി സെഞ്ച്വറി, എക്സിക്യൂട്ടീവ് പ്രൊസ്യൂസർ – ഭാസ്ക്കരൻ വെറ്റിലപ്പാറ, ക്യാമറ – ഷെട്ടി മണി, സംഗീതം – പി.കെ. ബാഷ്, എഡിറ്റർ -ഷിബു,അസോസ്യേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, കല-സനൂപ്, വിനോദ് മാധവൻ, ആർ.ആർ – ജോയ് മാധവ്, സൗണ്ട് ഡിസൈൻ – ബർലിൻ മൂലമ്പള്ളി, ഡി.ഐ – അലക്സ് വർഗീസ്, മേക്കപ്പ് – വിജയൻ കേച്ചേരി, കോസ്റ്റ്യൂം – അബ്ബാസ് പാണാവള്ളി, മാനേജർ – വെൽസ് കോടനാട്, സ്റ്റിൽ – ഷാബു പോൾ, പി.ആർ.ഒ – അയ്മനം സാജൻ

അനയ് സത്യൻ,അരുൺ ദയാനന്ദ്, ശ്വേത പ്രമോദ്, ദേവു, ഭാസ്ക്കരൻ വെറ്റിലപ്പാറ, എ.കെ.ബി കുമാർ, ജോജോ, ഗ്രേഷ്യഅരുൺ, സെബി ഞാറക്കൽ, റഷീദ് കാപ്പാട്, ജയിംസ്, സജീവൻ ഗോഗുലം,ലക്ഷ്മണൻ എന്നിവർ അഭിനയിക്കുന്നു.ജൂൺ 12 – ന് ചിത്രം തീയേറ്ററിലെത്തും.

  • പി.ആർ.ഒ – അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: Anglo Indians malayalam new film new movie

Post navigation

Previous നാല് ദിനം 147കൊടിയില്പരം കളക്ഷൻ : സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനുമായി കറുപ്പ് ബ്ലോക്ക്ബസ്റ്ററിലേക്ക്
Next പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

Related Stories

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026
“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.
1 min read
  • Cinema
  • Latest
  • New Movie

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.

July 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×