Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • യു.കെ.യുടെ മനോഹാരിതയിൽഫാമിലി ത്രില്ലറുമായി അനുമോഹനും അതിഥി രവിയും; ബിഗ് ബെൻ ടീസർ റിലീസ് ചെയ്തു.
  • Cinema
  • Latest
  • New Movie
  • Teaser

യു.കെ.യുടെ മനോഹാരിതയിൽഫാമിലി ത്രില്ലറുമായി അനുമോഹനും അതിഥി രവിയും; ബിഗ് ബെൻ ടീസർ റിലീസ് ചെയ്തു.

Vazhoor Jose June 2, 2024 1 min read

ജീൻ‍ ആൻ്റണിയുടേയും ഭാര്യ ലൗവ്‍ലിയുടേയും യുകെയിലെ ജീവിതവും അതിനിടയിൽ ഉണ്ടാകുന്ന സംഭവങ്ങളും പറയുന്ന ബിഗ് ബെൻ എന്ന ഫാമിലി ത്രില്ലറിന്റെ ടീസർ പുറത്തിറക്കി. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ഈ ചിത്രം എഴുതി, സംവിധാനം ചെയ്തിട്ടുള്ളത് ബിനോ അഗസ്റ്റിൻ ആണ്.

ബ്രയിൻ ട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അനു മോഹൻ, വിനയ് ഫോർട്ട്, അതിഥി രവി, മിയ, ചന്തുനാഥ് തുടങ്ങിയവർ അഭിനയിക്കുന്നു. പ്രജയ് കമ്മത്ത് , എൽദോ തോമസ് ,സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫ്രൈഡെ ടിക്കറ്റ് വിതരണം ചെയ്യുന്ന ചിത്രം ജൂൺ 28ന് തീയ്യേറ്ററുകളിലെത്തും.

എൺപത്തഞ്ചു ശതമാനത്തോളം യുകെയുടെ മനോഹാരിതയിൽ ചിത്രീകരിച്ച സിനിമയിൽ ജീൻ ആന്റണി എന്ന കഥാപാത്രത്തെയാണ് അനു മോഹൻ അവതരിപ്പിക്കുന്നത്. ജീനിന്റെ ഭാര്യയായ ലൗവ്‍ലി എന്ന കഥാപാത്രത്തെ അതിഥി രവി അവതരിപ്പിക്കുന്നു. ഷെബിൻ ബെൻസൻ, വിജയ് ബാബു, ജാഫർ ഇടുക്കി, ബിജു സോപാനം,നിഷാ സാരംഗ്, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യുകെയിൽ നേഴ്സായി ജോലി ചെയ്യുന്ന ലൗവ്‍ലി നാട്ടിൽ പോലീസ് ഉദ്യോഗസ്ഥനായി ജോലി നോക്കുകയായിരുന്ന തന്റെ ഭർത്താവ് ജീൻ ആന്റണിയേയും കുഞ്ഞിനേയും അവിടേക്ക് എത്തിക്കുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. പിന്നീട് അവരുടെ ജീവിതത്തിൽ ആക്സ്മികമായി നടക്കുന്ന സംഭവങ്ങൾ ഇരുവരുടേയും അവിടുത്തെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നു. പ്രേക്ഷകനെ ആകാംഷുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് സിനിമ പിന്നീട് മുന്നോട്ട് പോകുന്നത്.

ബി.കെ ഹരിനാരായണന്റെ വരികൾക്ക് കൈലാഷ് മേനോൻ സംഗീതം നൽകിയിരിക്കുന്നു. സജാദ് കാക്കുവാണ് ഛായാഗ്രഹണം. എഡിറ്റർ- റിനോ ജേക്കബ്, പശ്ചാത്തല സംഗീതം- അനിൽ ജോൺസൻ, പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമൂട് , സംഘടനം- റൺ രവി, അസ്സോസിയേറ്റ് പ്രൊഡ്യൂസർ -കൊച്ചുറാണി ബിനോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -വൈശാലി തുത്തിക, ഉദയ രാജൻ പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജയ് പാൽ, ഗിരീഷ് കൊടുങ്ങല്ലൂർ ,, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -വിനയൻ കെ ജെ, പിആർഒ- വാഴൂർ ജോസ്, പിആർ& മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്.j
-വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: Big Ben malayalam new film new movie

Post navigation

Previous “പൊമ്പളൈ ഒരുമൈ”മെയ്‌ 31-ന്. സൈന പ്ലേയിൽ
Next പ്രഭുദേവയുടെ സംവിധാനത്തിൽ വിജയ് നായകനായ “പോക്കിരി” വർണ ചിത്രം റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

Related Stories

ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×