Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ചുവട്” ലോകത്ത് ആദ്യമായി കാലുകൾ കഥാപാത്രങ്ങളായ ചിത്രം.
  • Cinema
  • Latest
  • New Movie

“ചുവട്” ലോകത്ത് ആദ്യമായി കാലുകൾ കഥാപാത്രങ്ങളായ ചിത്രം.

Aymanam Sajan March 17, 2026 1 min read

ലോകത്ത് ആദ്യമായി മനുഷ്യരുടെ കാലുകൾ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട ചിത്രമാണ് ചുവട്. ഉപ്പുമാവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്യാം ശിവരാജൻ, കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം കൊല്ലത്ത് നടന്നു. യാളം ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വൈറ്റ് ഫ്രെയിം ആണ് നിർമ്മിക്കുന്നത്.

ലോകത്ത് ആദ്യമാണ് മനുഷ്യരുടെ കാലുകൾ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ഒരു ചിത്രം പുറത്തു വരുന്നത്. ഒരു കുട്ടി ജനിച്ചു വീഴുന്നത് മുതൽ, അവൻ പിച്ചവെച്ച് ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതും,സാമൂഹ്യ വിരുദ്ധരുടെ പിടിയിൽ പെട്ട്, ലഹരിക്ക് അടിമയാകുന്നതും, നാടിനും വീട്ടുകാർക്കും വിനയായി സ്വയം നശിക്കുന്നതും, മനുഷ്യരുടെ കാലുകളുടെ ചലനങ്ങളിലൂടെ, ശക്തമായാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. ലോകത്ത് ആദ്യമാണ് ഇത്തരമൊരു പരീക്ഷണം.

യുവ തലമുറയെ വഴി തെറ്റിക്കുന്ന മദ്യത്തിനും, മയക്കുമരുന്നിനും എതിരെ ശക്തമായ മെസ്സേജ് നൽകുകയാണ് ചുവട് എന്ന ചിത്രം.

നിരവധി ഫിലിം മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം പുതിയൊരു അനുഭവമാണ്.

വൈറ്റ് ഫ്രെയിം നിർമ്മിക്കുന്ന ചുവട്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ശ്യാം ശിവരാജൻ നിർവ്വഹിക്കുന്നു. ക്യാമറ,എഡിറ്റിംഗ്, ഡി.ഐ- വിജിൻ കണ്ണൻ, ബി.ജി.എം, എസ്.എഫ്. എക്സ്- സിബു സുകുമാരൻ, ആർട്ട് – ചിക്കു സുന്ദർ, ഡിസൈൻ – ജയൻ വിസ്മയ, പി.ആർ.ഒ – അയ്മനം സാജൻ.

ജിതിൻ, സൻജയ് എസ്. കുമാർ, കെന്നത്ത് ഗോമസ്, മിയ എസ്. കിരൺ, ഗീതു, സുധാകുമാരി, മാധവ് ജയറാം, ഹാത്തിം, അനന്യ, അബ്ദുൾ കലാം, തനിഷ്ക, ജഗന്നാഥ്, ഐറിൻ,ദഷ, നിനാദ് എന്നിവരുടെ കാലുകളാണ് ചിത്രത്തിൽ കഥാപാത്രങ്ങളായി മാറിയത്.

  • അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: Chuvadu malayalam new film new movie

Post navigation

Previous “വവ്വാൽ” ക്യാരക്ടർ പോസ്റ്റർ.
Next ജി വി പ്രകാശ് കുമാർ നായകനാകുന്ന ചിത്രം ഹാപ്പിരാജിന്റെ ട്രയ്ലർ റിലീസായി : ചിത്രം മാർച്ച് 27ന് തിയേറ്ററിലേക്ക്

Related Stories

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്.
1 min read
  • Cinema
  • Latest
  • New Movie

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്.

November 4, 2026
സറാഫസ്
  • Cinema
  • Latest
  • New Movie

സറാഫസ്

November 4, 2026
“ചേട്ടാ, ഐ ഡബ്ല്യു” ചോറ്റാനിക്കരയിൽ.
1 min read
  • Cinema
  • Latest
  • New Movie

“ചേട്ടാ, ഐ ഡബ്ല്യു” ചോറ്റാനിക്കരയിൽ.

November 4, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്.
1 min read
  • Cinema
  • Latest
  • New Movie

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്.

November 4, 2026
സറാഫസ്
  • Cinema
  • Latest
  • New Movie

സറാഫസ്

November 4, 2026
“ചേട്ടാ, ഐ ഡബ്ല്യു” ചോറ്റാനിക്കരയിൽ.
1 min read
  • Cinema
  • Latest
  • New Movie

“ചേട്ടാ, ഐ ഡബ്ല്യു” ചോറ്റാനിക്കരയിൽ.

November 4, 2026
മൂക്കുത്തി അമ്മൻ2ലെ മഹാശക്തി ട്രാൻസ് വീഡിയോ ഗാനം.
  • Cinema
  • Latest
  • New Movie

മൂക്കുത്തി അമ്മൻ2ലെ മഹാശക്തി ട്രാൻസ് വീഡിയോ ഗാനം.

November 4, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×