Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “കാലം പറഞ്ഞ കഥ സിറ്റിട്രാഫിക്” 19 – ന് ചിത്രീകരണം തുടങ്ങുന്നു .
  • Cinema
  • Latest
  • New Movie

“കാലം പറഞ്ഞ കഥ സിറ്റിട്രാഫിക്” 19 – ന് ചിത്രീകരണം തുടങ്ങുന്നു .

Aymanam Sajan May 10, 2025 1 min read

കേരളം മരവിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ, മനുഷ്യ മനസ്സുകളുടെ അതിതീവ്രമായ പ്രമേയവുമായി “കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് “.. എന്ന ചലച്ചിത്രം കടന്നുവരുന്നു. കരുന്നാഗപ്പള്ളി നാടകശാല ഇന്റർനാഷണൽ മൂവീസിനു വേണ്ടി കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്, “ചിലപ്പോൾ പെൺകുട്ടി”, “ഇടതു വലത് തിരിഞ്ഞു “തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രസാദ് നൂറനാട് ആണ്.

ജീവിതം ആഘോഷം ആക്കുകയും,ഒടുവിൽ അഭിമാനത്തിന്റെയും ആക്ഷേപങ്ങളുടെയും,നടുവിൽ സ്വയം ഇല്ലാതാകുകയും, മറ്റുള്ളവരെ ക്രൂരമായി നശിപ്പിക്കുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തിന്റെ സിനിമയാണ് “കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്.”
കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല, കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാർത്തിയാണ് സിനിമയുടെ തുടക്കം കുറിക്കുന്നത്. റിട്ടയേഡ് അധ്യാപകനും കഴിഞ്ഞ 59 വർഷമായി കൊല്ലം അശ്വതി ഭാവന എന്ന പേരിൽ നാടകസമിതി നടത്തുന്ന കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ്, ഈ സിനിമയുടെ ചുക്കാൻ പിടിക്കുന്നതും, ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും.

നാടകശാല ഇൻറർനാഷണൽ മൂവീസിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് “കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്”.
കോവിഡ് കാലത്ത് നാടകക്കാർക്കു വേണ്ടി, “ഇടതു വലതു തിരിഞ്ഞു “എന്ന ഒ.റ്റി.റ്റി ചിത്രം നിർമ്മിച്ചു.നാടക സാംസ്കാരിക രംഗത്തുള്ള പ്രമുഖരെ അണിനിരത്തിയ ഈ ചിത്രം ശ്രദ്ധേയമായിരുന്നു.

പുതിയ തലമുറ നാശത്തിന്റെ കൊടും കാടുകളിലേക്ക് പ്രവേശിക്കുമ്പോൾ അരുത് മക്കളെ തെറ്റുകളിലേക്ക് പോകല്ലേ എന്ന സന്ദേശം ഉയർത്തിക്കാട്ടി, പുതിയ ചിത്രത്തിലൂടെ കേരളത്തിൽ ഇടം നേടാനാണ്, പ്രതീക്ഷയോടെ കരുനാഗപ്പള്ളി നാടകശാല കൂട്ടായ്മ രംഗത്തു വന്നിരിക്കുന്നത്.

വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികൾക്ക് അജയ് രവി സംഗീതം നൽകിയ മൂന്ന് ഗാനങ്ങൾ, ഐഡിയ സ്റ്റാർ സിംഗർ സീസൺ പത്തിലെ സൂര്യനാരായണൻ, സിത്താര കൃഷ്ണകുമാർ, അരിസ്റ്റോ സുരേഷ് എന്നീ പ്രമുഖർ ആലപിക്കുന്നു.
ഛായാഗ്രഹണം- വിനോദ് ജി മധു, എഡിറ്റിംഗ് – വിഷ്ണു ഗോപിനാഥ്,പ്രൊഡക്ഷൻ കൺട്രോളർ –
പ്രകാശ് ചുനക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷാനവാസ് കമ്പികീഴിൽ , ചമയം -സുധീഷ് നാരായണൻ, നിശ്ചലച്ഛയാഗ്രഹണം – അബാ മോഹൻ, സ്റ്റണ്ട് – ബ്രൂസിലി രാജേഷ്,പി.ആർ.ഒ – അയ്മനം സാജൻ

പുലിമുരുകനിലെ കുട്ടിപ്പുലി മുരുകൻ അജാസ് നായകൻ ആകുന്നു.
ഏഷ്യാനെറ്റ് മഞ്ജു ഡാൻസ് ഡാൻസ് തുടങ്ങി ഒട്ടേറെ പരമ്പരകളിൽ ബാലതാരം ആയിരുന്ന ഡോ.സാന്ദ്ര നായികയാകുന്നു. ജയൻ ചേർത്തല, കൊല്ലം തുളസി, അരിസ്റ്റോ സുരേഷ്, ജയലാൽ, ജിതിൻ ശ്യാം, കോബ്ര രാജേഷ്, അറുമുഖൻ ആലപ്പുഴ, പ്രജീവ് ജീവ, കലാഭവൻ സതീഷ് ഗോവിന്ദ്, നിഷ സാരംഗ്, കുടശ്ശനാട് കനകം, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, രശ്മി അനിൽ , വേണു അമ്പലപ്പുഴ തുടങ്ങിയവരും, ഒട്ടേറെ പുതുമുഖങ്ങളും നാടക സാംസ്കാരിക കലാകാരന്മാരും ചിത്രത്തിൽ അണിനിരക്കും.
മെയ് 19ന് കരുനാഗപ്പള്ളി, കൊല്ലം,ആലപ്പുഴ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും.

  • പി.ആർ.ഒ – അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: Kalam Paranja Kadha City Traffic malayalam new film new movie

Post navigation

Previous ജോറ കയ്യെ തട്ട്ങ്ക
Next ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ ആട്-3 ക്കു തിരി തെളിഞ്ഞു.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×