“ഡിറ്റക്ടീവ് ഉജ്ജ്വലൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
ചിരിയും, കൗതുകവും, ആകാംക്ഷയുമൊക്കെ കോർത്തിണക്കി ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
വീക്കെൻ്റ് ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ചിത്രം ഇന്ദ്രനിൽ ഗോപി കൃഷ്ണനും, രാഹുൽ.ജി.യും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന താണ് ഈ ചിത്രം. ഒരു സാധാരണ നാട്ടിൻപുറത്തുനടക്കുന്ന ചില പ്രശ്നങ്ങളാണ് ഹ്യൂമർ ഇൻവസ്റ്റിഗേഷൻ ജോണറിലൂടെ അവതരിപ്പിക്കുന്നത്. കഥയുടെ പുതുമയിലും അവതരണത്തിലും ഏറെ പുതുമ നൽകുന്ന ഈ ചിത്രത്തിൽ ഡിറ്റക്ടീവ് ഉജ്ജ്വലനെ ധ്യാൻ ശ്രീനിവാസൻ ഏറ ഭദ്രമാക്കുന്നു.ഏറെ രസകരമായ ഈ കഥാപാത്രം ചിരിയും ചിന്തയും നൽകുന്നതാണ്.

സിജു വിൽസൻ, കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായർ, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
അമീൻ നിഹാൽ , നിബ്രാസ്, ഷഹു ബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ.
വിനായക് ശശികുമാറിൻ്റെ ഗാനങ്ങൾക്ക് ആർ.സി.സംഗീതം പകർന്നിരിക്കുന്നു.
എഡിറ്റിംഗ് – കലാസംവധാനം – കോയാസ്.
മേക്കപ്പ് – ഷാജി പുൽപ്പള്ളി.
കോസ്റ്റ്യും – ഡിസൈൻ – നിസ്സാർ റഹ്മത്ത്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രതീഷ് എം. മൈക്കിൾ.
വിക്കെൻ്റെ ബ്ലോഗ്ബസ്റ്റർ – മാനേജർ – റോജി.
ഡിസ്ട്രിബ്യൂഷൻ ഹെഡ് – പ്രദീപ് മേനോൻ.
പ്രൊഡക്ഷൻ മാനേജർ – പക്കു കരീത്തറ.
പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്.
പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിൻ പോൾ, കെവിൻ പോൾ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മാനുവൽ ക്രൂസ് ഡാർവിൻ.
ഷൊർണൂർ, പട്ടാമ്പി, കൊല്ലങ്കോട്, നെൻമാറഭാഗങ്ങ ളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
-വാഴൂർ ജോസ്.
ഫോട്ടോ – നിദാദ്.

