Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഹാഫ് ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായി.
  • Cinema
  • Latest
  • New Movie

ഹാഫ് ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായി.

Vazhoor Jose September 30, 2025 1 min read

വലിയ മുതൽമുടക്കിൽ വാമ്പയർ ആക്ഷൻ മൂവിയായി സംജാദ് സംവിധാനം ചെയ്യുന്ന ഹാഫ് എന്ന ചിത്രത്തിൻ്റെ ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായിരിക്കുന്നു.

പ്രധാന ലൊക്കേഷനായിരുന്ന, രാജസ്ഥാനിലെ ജയ്സാൽമീറിൽ നൂറ്റിപ്പത്തോളം ദിവസം നീണ്ടുനിന്ന മാരത്തോൺ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമാണ് ഇൻഡ്യയിലെ അവസാന ഷെഡ്യൂൾ. കുട്ടിക്കാനം, വണ്ടിപ്പെരിയാർ ഭാഗങ്ങളിലായി ഇക്കഴിഞ്ഞ ദിവസ്സം പൂർത്തിയാക്കിയത്.


പത്തു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ലൊക്കേഷനുകളിൽ നടന്നത്.
ഇനി ശേഷിക്കുന്നത് വിദേശ രാജ്യങ്ങളിലെ ചിത്രീകരണമാണ്.
പാരീസ്, റഷ്യ എന്നിവിടങ്ങളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.
ഡിസംബർ – ജനുവരി മാസങ്ങളിലാണ് ഫോറിൻ ഷെഡ്യൂൾ ചിത്രീകരിക്കുക. ചിത്രീകരണത്തിനു സുഗമമായ സമ്മർ കാലാവസ്ഥയുടെ ആവശ്യകതയാണ് ഈ സമയത്ത് ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നതെന്ന് സംവിധായകൻ സജാദ് വ്യക്തമാക്കി.

ഏറെപ്രേക്ഷക പ്രശംസയും,, സാമ്പത്തികവിജയവും നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.
ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ ആൻ ,സജീവ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഇൻഡ്യക്കകത്തും പുറത്തുമുള്ള മികച്ച സാങ്കേതിക വിദ്യരുടെ സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെ ആ കർഷകമാക്കുന്നു.
പൂർണ്ണമായും ഹൈ വോൾട്ടേജ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു പാൻ ഇൻഡ്യൻ സിനിമയായിട്ടാണ്അവ
തരിപ്പിക്കുന്നത്.അതിനനുയോജ്യമായ അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യവും പാൻ ഇൻഡ്യൻ സിനിമയായി അവതരിപ്പിക്കവാൻ സഹായകരമാക്കിയിരിക്കുന്നു.

മൈക്ക് , ഗോളം, ഖൽബ്, യു.കെ. ഓക്കെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഐശ്വര്യാ രാജ് ( ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം) ആണ് നായിക.
ശ്രീകാന്ത് മുരളി, അബ്ബാസ്,റോക്കി മഹാജൻ, ജോജി ജോൺ,മണികണ്ഠൻ, സത്യജിത്ത്,ഷർമ്മി രാജ്, ആഗ്നേഷ്, ആവണി , അഞ്ജലി നായർ, സന്താനം, പ്രവീൺ, കൃഷ്ണൻ, നിധേഷ്, പരമേശ്, അഭിനേഷ്, സഞ്ജയ്, ഇജാസ് . കല്യാൺ വീരാള, വീരൻ, ഇദയകുമാർ, ദേവേന്ദ്രനാഥ്, ജയ് കുമാർ, എന്നിവരും പ്രധാന താരങ്ങളാണ്.
മലയാള താരങ്ങ ളല്ലാത്ത മറ്റുള്ളവരെല്ലാം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള വരാണ്.

സംജാദും പ്രവീൺ വിശ്വനാഥുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ആക്ഷൻ കോറിയോഗ്രാഫർ പ്രശസ്തനായ,ഇൻഡോനേഷ്യക്കാരൻ വെരിട്രി യൂലിസ് മൻ ആണ്.
റെയ്ഡ്2 ,ദിനൈറ്റ് കംസ് ഫോർ അസ്(, the night comes for us ) തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങൾക്ക് ആക്ഷൻ നിർവ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി യുലിസ് മൻ.

സംഗീതം – മിഥുൻ മുകുന്ദ്.
ഛായാഗ്രഹണം- പാപ്പിനു .
എഡിറ്റിംഗ് – മഹേഷ് ഭുവനന്ദ്’
കലാസംവിധാനം- മോഹൻദാസ്.
കോസ്റ്റ്യും ഡിസൈൻ-,ധന്യ ബാലകൃഷ്ണൻ.
മേക്കപ്പ്-നരസിംഹ സ്വാമി .
സ്റ്റിൽസ് – സിനറ്റ് സേവ്യർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജേഷ് കുമാർ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിബിൻ ജോയ്.
പ്രൊഡക്ഷൻ മാനേജർ, സജയൻഉദിയൻ.
കുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അബിൻഎടവനക്കാട്.
പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: Half malayalam new film new movie

Post navigation

Previous ശുക്രൻ ഫുൾ പായ്ക്കപ്പ്
Next മാർക്കോക്കു ശേഷം കാട്ടാളൻ തായ്ലാൻ്റിൽ ആരംഭിച്ചു .

Related Stories

“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.

October 30, 2026
ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.

October 30, 2026
ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×