CinemaLatestNew Movie

“ഹാഫ്”-മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക് ഷൻ മൂവി ജയ്സാൽമീറിൽ ആരംഭിച്ചു.

മലയാളത്തിലെ ആദ്യ വാമ്പയർ ആക് ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു.

ബ്ലെസ്സി_ മോഹൻലാൽ ചിത്രമായ പ്രണയത്തിലൂടെ ഒരു പിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ച ഫ്രാഗ്രനൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ ആൻസജീവും, സജീവുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മികച്ച വിജയവും, അഭിപ്രായവും നേടിയ ഗോളം എന്ന ചിത്രത്തിൻ്റെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
അണിയാ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ആൻസജീവ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ഈ ചിത്രത്തിൽ ഐശ്വര്യയാണ് ( ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം)നായിക, സുധീഷ്, മണികണ്ഠൻ (ബോയ്സ് ഫെയിം)
ശ്രീകാന്ത് മുരളി, ബോളിവുഡ് താരംറോക്കി മഹാജൻ,
തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ് കന്നഡ,ഭാഷകളിലെ താരങ്ങളും, ഈ ചിത്രത്തിൽ വേഷമിടുന്നു
ഏതു ഭാഷക്കം, ദേശത്തിനും അനുയോജ്യമായ ഒരു യൂണിവേഴ്സൽ സബ് ജക്റ്റാണ് ഈ ചിത്രത്തിൻ്റേത്.
ഒരു പാൻ ഇന്ത്യൻ ചിത്രമെന്നു തന്നെ ഈ ചിത്രത്തെ ക്കുറിച്ച് ഒറ്റവാക്കിൽ പറയാം.


മലേഷ്യയിലെ പ്രശസ്തരായ വെരിട്രി യൂലിസ്മാൻ, ആണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫർ.
റെയ്ഡ് 2. , ദിനൈറ്റ് കംസ് ഫോർ അസ്എന്നീ ലോക പ്രശസ്ത ചിത്രങ്ങൾക്കു ആക്ഷൻ കോറിയോഗ്രാഫി നിർവ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി’.
ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രം സമീപകാലമലയാള സിനിമയിലെ ഏറ്റം മികച്ച ആക് ഷൻ ചിത്രമായിരിക്കും.

സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – മിഥുൻ മുകുന്ദ്.
ഛായാഗ്രഹണം- അപ്പു പ്രഭാകർ.
എഡിറ്റിംഗ് – മഹേഷ് ഭുവനന്ദ്.
കലാസംവിധാനം- മോഹൻദാസ്.
കോസ്ട്യൂം-ഡിസൈൻ,ധന്യ ബാലകൃഷ്ണൻ.
മേക്കപ്പ്-നരസിംഹ സ്വാമി.
സ്റ്റിൽസ് – സിനറ്റ് സേവ്യർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജേഷ് കുമാർ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിബിൻ ജോയ്.
പ്രൊഡക്ഷൻ മാനേജേഴ്സ് -സജയൻഉദിയൻകുളങ്ങര, സുജിത്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അബിൻഎടക്കാട്.
പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി.

വൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം നൂറ്റിയമ്പതോളം ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ്. നൂറു ദിവസത്തോളം ചിത്രീകരണം ജയ്സാൽമീറിലാണ്. യൂറോപ്യൻ രാജ്യങ്ങളിലാണ് പിന്നിടുള്ള പ്രധാന ചിത്രീകരണം. പത്തു ദിവസത്തോളമുള്ള ചിത്രീകരണം കേരളത്തിലുമുണ്ട്.

  • വാഴൂർ ജോസ്.