ലർക്ക് പ്രൊമോഷൻ ജൂൺ ആറിനു പുറത്തുവിടുന്നു.
കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്ക്’ എന്ന ചിത്രം ഈ ജൂലൈ 24 ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.

ഈ ചിത്രത്തിന്റെ പ്രൊമോഷണൽ ഗാനമായ ‘Eyes on the prey’ ഈ വരുന്ന ജൂൺ ആറാം തീയതി മനോരമ മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിലൂടെ ജനസമക്ഷം അവതരിപ്പിക്കുകയാണ്. ജുബിൻ ജേക്കബ് രചിച്ച്, പ്രകാശ് അലക്സ് ഈണമിട്ട്, ജാസ്സി ഗിഫ്റ്റ് ആലപിച്ച ഈ ഗാനത്തിന്റെ ദൃശ്യങ്ങൾ പൂർണ്ണമായും എഐ സാങ്കേതികവിദ്യയാൽ അണിയിച്ചൊരുക്കിയത് വിനോദ് വിക്രമൻ പിള്ളയാണ് . മലയാളത്തിൽ ഇഥംപ്രഥമമായി ഒരു സിനിമയുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന എഐ ഗാനം എന്ന പ്രത്യേകതയും ‘eyes on the prey’ എന്ന ഈ ഗാനത്തിനുണ്ട്.
- വാഴൂർ ജോസ്

