Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഹലോ ഡിയർ
  • Cinema
  • Latest
  • New Movie

ഹലോ ഡിയർ

Vazhoor Jose August 22, 2026 1 min read

ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസ്- ഡിനോയ് പൗലോസ് ചിത്രം “ഹലോ ഡിയർ”.

ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക് ഉസ്‌മാൻ നിർമ്മിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഹലോ ഡിയർ എന്നു നാമകരണം ചെയ്തിരിക്കുന്നു.

യുവതലമുറക്കാരുടെ ഹരമായി മാറിയിരിക്കുന്ന സംഗീത് പ്രതാപും , മമിതാ ബൈജുവും കേന്ദ്ര കഥാപാത്ര ങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇരുവരുടേയും കൗതുക കരമായ ഫസ്റ്റ് ലുക്കോടെയാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുന്നത്.

പൂർണ്ണമായും റൊമാൻ്റിക്ക് കോമഡി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ഹലോ ഡിയർ.
ഒരു മെട്രോ നഗരത്തിൻ്റെ പശ്ചാത്തലത്തിലൂടെ യൂത്തിൻ്റെ വികാര വിചാരങ്ങൾക്കനു സരിച്ചാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.
വൻ വിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങൾ , മെജോ പത്രോസിൻ്റെ പടവുകൾ എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ച ഡിനോയ് പൗലോസ് ഈ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻ സിൻ്റെ ഇരുപതാമത്യ ചിത്രം കൂടിയാണ് ഹലോ ഡിയർ.
ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി വരുന്നതിനിടയിലാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കു
ന്നത്. ഇനി ഏതാനും ദിവസ്സങ്ങളുടെ ചിത്രീകരണം മാത്രമേ ബാക്കിയുള്ളൂ…
ഓണത്തിനു ശേഷം അതു പൂർത്തിയാകും. ഇതോടൊപ്പം ആഷിക്ക് ഉസ്‌മാൻ പ്രൊഡക്ഷൻസിൻ്റെ തരുൺ മൂർത്തി – മോഹൻലാൽ ചിത്രമായ അതിമനോഹരവും ചിത്രീകരണം സമാപനത്തിൻ്റെ വക്കിലെത്തിയിരിക്കുന്നു. ചിത്രം കിസ്മസ്സിന് പ്രദർശനത്തി
നെത്തും.

സംഗീത് പ്രതാപ്, മമിതാ ബൈജു, എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു.
ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം – അഖിൽ ജോർജ്
എഡിറ്റിംഗ് – ചമൻ ചാക്കോ.
കലാ സംവിധാനം – നിമിഷ് എം. താനൂർ.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്‌റ്റ്യും ഡിസൈൻ-മഷർ ഹംസ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്‌ണു രവി.
സ്റ്റിൽസ്- ബിജിത്ത് ധർമ്മടം.
സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്.
ഫിനാൻസ് കൺട്രോളർ-ശിവകുമാർ പെരുമുണ്ട.
എക്സികുട്ടീവ് പ്രൊഡ്യൂസർ – സുധർമ്മൻ വള്ളിക്കുന്ന്.
കോ പ്രൊഡ്യൂസർ-അരുൺ ഡി. ജോസ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണുഗോപാൽ.
പ്രൊഡക്ഷൻ കൺട്രോളർ – ശ്രീക്കുട്ടൻ.
കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം
സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു.

  • വാഴൂർജോസ്.

FacebookEmailLinkedInWhatsApp
Tags: Hello Dear malayalam Mamitha Baiju new movie Sangeeth Prathap

Post navigation

Previous രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ “നൂൽ”.
Next “മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ…” റിലീസായി.

Related Stories

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026
“ഒഴിയാതെ” സെപ്റ്റംബർ 11-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഒഴിയാതെ” സെപ്റ്റംബർ 11-ന്.

September 10, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×