Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • കെ എച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയുടെ പൂജയും ഡേറ്റ് ലോഞ്ചിങ്ങും നടന്നു. ചിത്രീകരണം പാലക്കാട് ആരംഭിച്ചു.
  • Cinema
  • Latest
  • New Movie

കെ എച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയുടെ പൂജയും ഡേറ്റ് ലോഞ്ചിങ്ങും നടന്നു. ചിത്രീകരണം പാലക്കാട് ആരംഭിച്ചു.

Shejin July 2, 2025 1 min read

കെ എച് പ്രോഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി കഥയും തിരക്കഥ യും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ പൂജ തൃശൂർ സോണ ഹോട്ടലിൽ വെച്ച് നടന്നു. പ്രശസ്ത നടീനടന്മാരുടെ സാന്നിധ്യത്തിൽ വെച്ച് ആയിരുന്നു പൂജച്ചടങ്ങ് നടന്നത്. തുടർന്ന് പാലക്കാട് ചിത്രീകരണം ആരംഭിച്ചു. മലയാളം തമിഴ് രണ്ട് ഭാഷകളിലായിട്ടാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.

സാധാരണക്കാരുടെ സങ്കടവും അതിജീവനവും പ്രണയവും സസ്പെൻസും നിറഞ്ഞ ഒരു ഫീൽ ഗുഡ് മൂവിയാണ് ചിത്രത്തിന്റെ പ്രമേയം .തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പേര് പിന്നീട് അറിയിക്കുന്നതാണ് എന്ന് സംവിധായകൻ ഹുസൈൻ അറോണി പറയുന്നു. ഗ്രാമീണവാസികളായ ഉറ്റ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു പെൺകുട്ടി ഉൾപ്പെടെ നാല് ചെറുപ്പക്കാരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.സിനിമയുടെ തുടക്കം ഗ്രാമീണ പശ്ചാത്തലത്തിലൂടെ ചിരിച്ചും ചിന്തിപ്പിച്ചും കണ്ണ് നിറയിപ്പിച്ചും മുന്നേറുമ്പോൾ കുടുംബ സമേതം വന്ന് കണ്ടു സന്തോഷിക്കാനുള്ള വകയുണ്ട്. ഇന്റർവെലിനു ശേഷം ചിത്രം ടൗണിലേക്ക് ഈ ഒരുകൂട്ടം എംബ്ലോയികളുടെ കഥ പറയുകയാണ്‌.അവസാനം വരെയുള്ള നർമ്മവും, ക്ലൈമാക്‌സിലെ ട്വിസ്‌റ്റുകളും സിനിമയുടെ പ്രത്യേകതയാണ് .

മുകേഷ്,സന്തോഷ് കീഴാറ്റൂർ, പാഷാണം ഷാജി, ശിവജി ഗുരുവായൂർ, നസീർ സംക്രാന്തി, ബിനീഷ് ബസ്‌റ്റിൻ, റസാഖ് ഗുരുവായൂർ,ജെൻസൺ ആലപ്പാട്ട്, സനന്ദൻ, കൊച്ചു പ്രദീപ്,സുധീഷ് പുനലൂർ,
ഉവൈസ്, ദക്ഷൻ വിജയ്,ഷഫീഖ് എടപ്പാൾ,ശ്വേദ പ്രമോദ്, മനില, നീതു, മോഹൻ,ആതിര,അജന്യ, ആവണി,ശ്രീനിവാസ്, മനോജ് പുലരി , രജനീഷ്, രമണിക, ജോബി ജോസ്, ഷിബു, മോഹൻ ദാസ്, അനിൽ, സന്ദീപ്, ഫാസിൽ,സുബൈർ, ഹരി,ശിവകുമാർ, അരുൺ, റിയാസ്, ഫൈസൽ ഇറുക്കാ, മായ, അഞ്ജന അപ്പുകുട്ടൻ, ഷിജിന,വിജി പേഴുർ, രാജലക്ഷ്മി, ദിൻസി, ജിൻസി,നീതു,മീതു,സന,സിന്ധു,ലച്ചു, തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

. ചിത്രത്തിന്റെ ചായഗ്രഹണം സിബി ജോസഫ് നിർവഹിക്കുന്നു.ചിഫ് അസോസിയേറ്റ് ഡയറക്ടർ ജെയ്‌സ് അബ്രഹാം.
പ്രൊഡക്ഷൻ കൺട്രോളർ ഹുസൈൻ ഇക്കു.വിനീത കെ തമ്പാൻ.വസ്ത്രാലങ്കാരം ഹരി പാലക്കാട്. മേക്കപ്പ് ഷിനോജ് മാനന്തവാടി. ആർട്ട്‌ ഭാസ്കർ കുളപ്പുള്ളി.സ്റ്റിൽസ് ഷാബു പെരുമ്പാവൂർ, ഹെയറിസ്റ്റ് ഫെമിത ഫെമിൻ. പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. മാണിതാമരയും, മഹേഷ്ബാബുവും,ജോയ്‌സ് ളാഹയും ചേർന്നാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ദക്ഷിണ, മണി തമാര, സുരേഷ്ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഗീതം പകര്‍ന്നിരിക്കുന്നത്. പിആർഒ -എംകെ ഷെജിൻ


FacebookEmailLinkedInWhatsApp
Tags: Hussain Arony malayalam new film new movie

Post navigation

Previous “പുഷ്പ 2 “നായിക ശ്രീലീലയുടെ തമിഴ് ചിത്രം “കിസ് മീ ഇഡിയറ്റ്”. തീയേറ്ററിലേക്ക്
Next മലബാർ ലഹളയുടെ പശ്ചാത്തലത്തിലുള്ള “ജഗള” എന്ന ചിത്രം ജൂലൈ മാസം റിലീസിംഗ് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഗാനങ്ങൾ മനോരമ മ്യൂസിക് പുറത്തിറക്കി.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×