Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • നാടൻ പാട്ടുമായി ഇന്നസൻ്റ് സിനിമയുടെ ലിറിക്കൽ വീഡിയോ സോംഗ് പുറത്തുവിട്ടു
  • Cinema
  • Latest
  • New Movie

നാടൻ പാട്ടുമായി ഇന്നസൻ്റ് സിനിമയുടെ ലിറിക്കൽ വീഡിയോ സോംഗ് പുറത്തുവിട്ടു

Vazhoor Jose September 15, 2025 1 min read

അമ്പമ്പോ ..
അഞ്ചനമണിക്കട്ടിലമ്മേ
നല്ല പഞ്ഞണിത്തേർ
മെത്തമേ….
വളരെ പ്രചാരം നേടിയിട്ടുള്ള ഒരു നാടൻ പാട്ടാണിത്.
ഈ ഗാനം പുതിയ ഓർക്കസ്ട്രൈ യുടെ അകമ്പടിയോടെ എന്നാൽ തനിമ ഒട്ടും നഷ്ടപ്പെടാതെ സതീഷ് തൻവി സംവിധാനം ചെയ്യുന്ന ഇന്നസൻ്റ് എന്ന ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

സംഗീത സംവിധായകനായ ജയ് സ്റ്റെല്ലറാണ് ഈ ഗാനം ഇപ്പോൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
രേഷ്മ രാഘവേന്ദ്രയും സംഘവും ഈ ഗാനം ആലപിച്ചിരിക്കുന്നു.
ചിത്രത്തിൻ്റെ റിലീസ്സിനു മുന്നോടിയായുള്ള പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ ശീരാജ് ഏ.ഡി.യാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അജയ് വാസുദേവ്, ജി.മാർത്താണ്ഡൻ ഡിക്സൺ പൊടുത്താസ് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – സർക്കാർ ജീവനക്കാരനായ വിനോദ് എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം.
അദ്ദേഹത്തിൻ്റെ കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു യാത്രയും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് തികഞ്ഞ സറ്റയറായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
നമ്മുടെ നിത്യ ജീവിതത്തിൽ കാണുകയും, കേൾക്കുകയും ചെയ്യുന്ന വിഷയങ്ങളാണ് ഈ ചിത്രത്തിലുടനീള
മുള്ളത്.
അൽത്താഫ് സലിമാണ് വിനോദിനെ അവതരിപ്പിക്കുന്നത്.
അൽത്താഫിൻ്റെ നൈസർഗ്ഗികമായ നർമ്മ സിദ്ദിയും ഈ കഥാപാത്രത്തിനും ഏറെ അനുയോജ്യമാകുന്നു. ,
ജ്യോമോൻ ജ്യോതിറും ,അനാർക്കലി മരക്കാറും ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അസീസ് നെടുമങ്ങാട്,,റിയാസ് നർമ്മ കല, അന്നാ പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ് കരുനാഗപ്പള്ളി, സർജി വിജയൻ, സതീഷ് തൻവി എന്നിവർ തിരക്കഥ രചിക്കുന്നു.
വിനായക് ശശികുമാർ രചിച്ച എട്ടു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.
സംഗീതം – ജയ് സ്റ്റെല്ലർ..
ഛായാഗ്രഹണം – നിഖിൽ എസ്. പ്രവീൺ.
എഡിറ്റിംഗ്- റിയാസ്.
കലാസംവിധാനം – മധു രാഘവൻ
മേക്കപ്പ് – സുധി ഗോപിനാഥ്.
കോസ്റ്റ്യും – ഡിസൈസൻ- ഡോണ മറിയം ജോസഫ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുമി ലാൽ സുബ്രഹ്മണ്യൻ
പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ് മിത്രക്കരി ‘
കൊച്ചി തിരുവനന്തപുരം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്ര ത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സെഞ്ചറി ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.

  • വാഴൂർ ജോസ്

FacebookEmailLinkedInWhatsApp
Tags: malayalam new film new movie

Post navigation

Previous ലോകയിലെ കൗതുകം സോഫയിൽ നിന്നും സിംഹാസനത്തിലേക്ക്
Next വത്സലാ ക്ലബ്ബ് സെപ്റ്റംബർ ഇരുപത്തിയാറിന്.

Related Stories

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026
ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×