Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • പടക്കളത്തിലിറങ്ങിയ പടയാളികൾ “കാട്ടാളന്” പുതിയ പോസ്റ്റർ
  • Cinema
  • Latest
  • News

പടക്കളത്തിലിറങ്ങിയ പടയാളികൾ “കാട്ടാളന്” പുതിയ പോസ്റ്റർ

Vazhoor Jose April 12, 2026 1 min read

കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.
പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.

കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര രംഗത്ത് വലിയ വാർത്താപ്രാധാന്യം നേടിയ കാട്ടാളൻ എന്ന ചിത്രത്തിൻ്റെ പോസ്റ്ററാണിത്. ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ പോസ്റ്റർ . ആരെയും എളുപ്പത്തിൽ ആകർഷിക്കുന്ന ഈ പോസ്റ്റർ നവമാധ്യമങ്ങളിലും ചലച്ചിത്ര വൃത്തങ്ങളിലും ഏറെ വൈറലായായിരിക്കുന്നു.

പശ്ചാത്തലത്തിൽ ആനക്കൊമ്പുണ്ട് . ഉഗ്രശേഷിയുള്ള അത്യന്താധുനിക വെടിക്കോപ്പുകൾ , മറ്റുമാരകായുധങ്ങൾ
ഒരു വേട്ടയുടെഉശിരൻ പ്രകടനങ്ങളാണ് ഈ പോസ്‌റ്ററിലൂടെ കാണാൻ കഴിയുക.
ആൻ്റെണി വർഗീസ് (പെപ്പെ ) ജഗദീഷ് കബീർദുഹാൻ സിംഗ് തുടങ്ങിയ താരങ്ങളെ ഇക്കൂട്ടത്തിൽ കാണാൻ കഴയുന്നു .
സംഗീത ലോകത്ത് പുത്തൻ ഹരമായി മാറിയിരിക്കുന്ന ഹനാൻ ഷായും കൈച്ചിൽ നിറതോക്കുമായ് നിൽക്കുന്നു …..
ഒരു സമ്പൂർണ്ണ ആക്‌ഷൻ ചിത്രത്തിനു വേണ്ടുന്ന പോസ്റ്റർ . ഒറ്റനോട്ടത്തിൽത്തന്നെ ആരെയും ആകർഷിക്കുന്ന ഈ പോസ്റ്റുറുകൾ ഈചിത്രത്തിൻ്റെ പൊതുസ്വഭാവത്തെ കാട്ടിത്തരുന്നതാണ്. സമ്പൂർണ്ണ ആക്‌ഷൻ വയലൻസ്ചിത്രമായി ഒരുങ്ങുന്ന കാട്ടാളൻ മെയ് മാസത്തിൽ പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടുളള
തണ് ഈ പോസ്റ്റർ.
സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ – വയലൻസ് ചിത്രമായിരുന്നു മാർക്കോ. മാർക്കോക്കു ശേഷം
ക്യൂബ്‌സ് എൻ്റെർടൈൻ
മെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം വലിയ മുതൽമുടക്കിൽ നിർമ്മിക്കുന്നതാണ്.
ഒരു ചിത്രത്തിൻ്റെ വിജയത്തിൻ്റെ കാര്യത്തിൽക്വാളിറ്റി വലിയൊരു ഘടകമാണ്. അതു നിലനിർത്താൻ ഏതറ്റം വരെ പോകാനും തയ്യാറുള്ള ഒരു നിർമ്മാണ സ്ഥാപനമാണ് ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്
ഈ ചിത്രം പരിശോധിച്ചാലും അതു വ്യക്തമാകും.
നൂറ്റി നാൽപ്പതു ദിവസത്തോളം നീങ്ങുനിന്ന ചിത്രീകരണം….. സൗത്ത് ഇൻഡ്യയിലേയും ബോളിവുഡ്ഡിലേയും മികച്ച അഭിനേതാക്കൾ ….
ഇന്ന് ഇൻഡ്യൻ സംഗീതത്തിലെ ഏറ്റവും ഹരമായ രവി ബ്രസൂറിൻ്റെ സംഗീതം, ലോക പ്രശസ്‌തിനേടിയ ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെമ്പടിക്ക എന്നിങ്ങനെ മികച്ച സാങ്കേതിക വിദഗ് ഒരുടെ ഒരു നിര തന്നെ ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നത് ചിത്രത്തിൻ്റെ മികവിന് ഏറെ മാറ്റുകൂട്ടുന്നു..
കാടാണ് ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലം. ഒരു കാട്ടാളൻ വേട്ടക്കിറങ്ങുന്നതും
കാടിനോടും, കാട്ടുമൃഗങ്ങളോടും സാഹസ്സികമായി ഏറ്റുമുട്ടി…. കരുത്തിൻ്റെ പ്രതീകമാകുന്ന സാഹസ്സികതയുടെ മുഖമുദ്രയായ ഒരു ചെറുപ്പക്കാരൻ്റെ ഉശിരൻ പോരാട്ടത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ നായകനായി എത്തുന്ന ആൻ്റെണി വർഗീസ് ( പെപ്പെ ) യുവതലമുറയിലെ ഏറ്റം മികച്ച ആക്ഷൻ ഹീറോ എന്ന ലവലിലേക്ക് നയിക്കപ്പെടാൻ മ്പാഹചര്യമൊരുക്കുകയാണ് കാട്ടാളനിലൂടെ.
oകബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, എന്നിവർക്കു പുറമേ
ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ,. റാജ് തിരൺ ദാസ്, ഷോൺ ജോയ്, എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർജിനി. ഹനാൻഷാ.കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് .( ലോക ഫെയിം , ഹിപ്സ്റ്റർ പ്രണവ് രാജ്. കോൾമീവെനം. തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന .കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനങ്ങൾ – വിനായക് ശശികുമാർ.സുഹൈൽ കോയ.
സംഭാഷണം – ഉണ്ണി. ആർ.
ഛായാഗ്രഹണം – രണ ദേവ്.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം സുനിൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് – അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
മെയ് മാസത്തിൽ തായ്ലാൻ്റെ , ഇടുക്കി തേനി, മുംബൈ പൂന, ചെന്നൈ, കൊച്ചി രാമേശ്വരം എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
മെയ് മാസത്തിൽ വേൾഡ് റിലീസ്റ്റിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ക്യൂബ്സ് എന്റെർ ടൈൻ മെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

  • വാഴൂർ ജോസ് .

FacebookEmailLinkedInWhatsApp
Tags: Kattalan malayalam new film new movie

Post navigation

Previous “എന്റെ കല്യാണം ഒരു മഹാ സംഭവം” വീഡിയോ ഗാനം.
Next സീ 5ൻ്റെ വിഷുക്കൈനീട്ടം ! കോമഡി ത്രില്ലറായി “കാക്കി സർക്കസ്”

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×