Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • News
  • ബൈജു എഴുപുന്ന സംവിധായകൻ “കൂടോത്രം” ആരംഭിച്ചു.
  • Cinema
  • New Movie
  • News

ബൈജു എഴുപുന്ന സംവിധായകൻ “കൂടോത്രം” ആരംഭിച്ചു.

Vazhoor Jose December 29, 2024 1 min read

കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് വ്യത്യസ്ഥ കഥാപാങ്ങളിലൂടെ തിളങ്ങിയ ബൈജു എഴുപുന്ന സംവിധായകനാകുന്ന “കൂടോത്രം”
എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയൊൻപത് ഞായറാഴ്ച ഇടുക്കി കഞ്ഞിക്കുഴിയിൽ ആരംഭിച്ചു.

സാൻജോ പ്രൊഡക്ഷൻസ് ആൻ്റ്, ദേവദയം പ്രൊഡക്ഷൻസിൻ്റെബാനറിൽ ബൈജു എഴുപുന്ന ,സിജി.കെ. നായരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചലച്ചിത്ര പ്രവർത്തകരും, ബന്ധുമിത്രാദികളും, അണിയാ പ്രവർത്തകരും പങ്കെടുത്ത ലളിതമായ ചടങ്ങിൽ പ്രശസ്ത നടിമാരായ മനോഹരിയമ്മ അജിതാ നമ്പ്യാർ എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമായത്.
സംവിധായകൻ സൂരജ് ടോം സ്വിച്ചോൺ കർമ്മവും, ബിനു ക്രിസ്റ്റഫർ ഫസ്റ്റ് ക്ലാപ്പും നൽകി.

മലനിരകളാൽ സമ്പന്നമായ ഇടുക്കിയിലെ മലനിരകളിൽ മണ്ണിനോടും, മൃഗങ്ങളോടും മല്ലടിച്ച്, പൊന്നുവിളയിച്ച നിഷ്ക്കളങ്കരായ മനുഷ്യരുടെ പശ്ചാത്തലത്തിലൂടെ ‘ വെള്ളിമല എന്ന ഗ്രാമത്തിലാണ്കഥ നടക്കുന്നത്.

ഈ ഗ്രാമത്തിൽ അപ്രതീക്ഷിതമായി ഒരാൾക്ക് ഒരു കൂടോത്രം ലഭിക്കുന്നതിലൂടെയുണ്ടാകുന്ന സംഭവങ്ങൾ പൂർണ്ണമായും ഹൊറർ പശ്ചാത്തലത്തിലൂടെ അവതരി പ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. അതുവരെ ആ ഗ്രാമത്തിൽ അനുഷ്ടിച്ചു പോന്ന ആചാര രീതികളിലെല്ലാം പിന്നീട് വലിയ മാറ്റങ്ങളാണ് ഇതിനു ശേഷം സംഭവിക്കുന്നത്. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള പോരാട്ടത്തിലൂടെ യാണ് പിന്നീട് ചിത്രത്തിൻ്റെ കഥാപുരോഗതി.
ഈ മലയോര ഗ്രാമത്തിൻ്റെ ആചാരങ്ങളോടും ജീവിത രീതികളുമൊക്കെ കോർത്തിണക്കി തികച്ചം റിയലിസ്റ്റിക്കായിട്ടാണ് അവതരണം.


ഡിനോയ് പൗലോസ്, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം), അലൻസിയർ, സുധിക്കോപ്പ
സായ് കുമാർ, സലിം കുമാർ, , ശ്രീജിത്ത് രവി, കോട്ടയം രമേഷ്,, സണ്ണി കോട്ടയം, പ്രമോദ് വെളിയനാട്, ജോജി ജോൺ, ബിനു തൃക്കാക്കര ഫുക്രു,, ജോബിൻ (മുറ ഫെയിം) ധനേഷ്, , അറേബ്യൻ ഷാജു. ജീമോൻ ജോർജ്, മാസ്റ്റർ സിദ്ധാർത്ഥ് എസ്.നായർ, ,,ദിയാ. മനോഹരിയമ്മ ,അജിതാ നമ്പ്യാർ, വീണാ നായർ, ഷൈനി സാറാ, വിദ്യാ, അഞ്ജനാ ബിൻസ്,ചിത്രാ , ഇരട്ട സഹോദരിമാരായ അക്സ ബിജു, അബിയാ ബിജു, എന്നിവർക്കൊപ്പം റേച്ചൽ ഡേവിഡ് ക്രാവൽഫെയിം) ലഷ്മി ഹരിശങ്കർ എന്നിവര നായികയാകുന്നു.
സന്തോഷ് കെ. ചാക്കോച്ചനാണ് രചന നിർവ്വഹിക്കുന്നത്.
ഗാനങ്ങൾ – ബി.കെ. ഹരിനാരായണൻ.
സംഗീതം – ഗോപി സുന്ദർ,
ഛായാഗ്രഹണം – ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ.
എഡിറ്റിംഗ്-ഗ്രേസൺ.
കലാസംവിധാനം – ഹംസ വള്ളിത്തോട് –
കോസ്റ്റ്യും – ഡിസൈൻ – റോസ് റെജീസ്.
മേക്കപ് -ജയൻ. പൂങ്കുളം..
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടടേർസ് -ടിവി ൻ.കെ. വർഗീസ്. ആൻ്റോസ് മാണി.
ഫിനാൻസ് കൺട്രോളർ – ഷിബു സോൺ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- സെന്തിൽ പൂജപ്പുര ‘
പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ.
കഞ്ഞിക്കുഴി, ഇടുക്കി, ചേലച്ചുവട്, ചെറുതോണി, എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
-വാഴൂർ ജോസ്.
ഫോട്ടോ – നൗഷാദ് കണ്ണൂർ.


FacebookEmailLinkedInWhatsApp
Tags: Baiju Ezhupunna Koodothram malayalam new film new movie

Post navigation

Previous കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി . “ഒറ്റക്കൊമ്പൻ” ആരംഭിച്ചു.
Next “കടുവാക്കുന്നേൽ കുറുവച്ചനാകാൻ” സുരേഷ് ഗോപി എത്തി.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×