Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ലോ ആൻ്റ് ഓർഡർ
  • Cinema
  • Latest
  • New Movie

ലോ ആൻ്റ് ഓർഡർ

Vazhoor Jose August 22, 2026 1 min read

ഞാനില്ല …ഞാനില്ലിനി നിൻ…
ലോ ആൻഡ്ഓർഡിലെ രണ്ടാമതു വീഡിയോഗാനമെത്തി.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു.


ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്..
കായാകും മുൻപ് കൊഴിഞ്ഞൊരു പൂ , മണ്ണിനോടു പറഞ്ഞു
ഞാനില്ല … ഞാനില്ലിനി നിൻ സ്വപ്നത്തിന് നേരാ വാൻ
ഞാനില്ല ഞാനില്ലി നിൻ വേരിന്ന് നീരാ വാൻ…
എന്ന ഇദ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.
ലോ ആൻഡ് ഓർഡറിലെ പുറത്തുവിടുന്ന രണ്ടാമത്തെ ഗാനം കൂടിയാണിത്.
ഷിബു ചക്രവർത്തി രചിച്ച് ജോ ദാനിയേൽ ഈണമിട്ട ഈ ഗാനം
ടോജൻ ടോബിയും സംഘവുമാണ് ആലപിച്ചിരിക്കുന്നത്.
സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്ര യുടെ ബാനറിൽ പ്രേമേ ചന്ദ്രൻ ഏ.ജി , മഹാ സുബൈർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബർ നാലിന് പ്രദർശനത്തിനെ
ത്തുന്ന തിൻ്റെ ഭാഗമായിട്ടാണ് ഈ വീഡിയോ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.
ഈ ഗാനത്തിൻ്റെ റെക്കാർഡിംഗ് വെർഷൻ വ്യക്തമായി ഉൾക്കൊള്ളിച്ച ഊ ഗാനം ഈണം കൊണ്ടും രചനാവൈഭവം. കൊണ്ടും ഇമ്പമാർന്ന ആലാപനം കൊണ്ടും ഏറെ ശ്രദ്ധേയമാണ്.
ഈ ഗാനത്തിൻ്റെ വരികളിലെ അർത്ഥം അരക്കിട്ടുറപ്പിക്കാൻ പോരും വിധത്തിലുള്ള രംഗങ്ങളും ഈ ഗാനത്തിൻ്റെ മാറ്റു വർദ്ധിപിക്കുന്നു . പ്രത്യേകിച്ചും ഇമോഷണൽ രംഗങ്ങൾ … ഈ ഗാനവുമായി കോർത്തിരിക്കുന്നത് ചിത്രത്തിൻ്റെ കഥാഗതിയിൽ ഏറെ നിർണ്ണായകമായ സ്ഥിതിവിശേഷങ്ങളാണന്ന് വ്യക്തമാക്കപ്പെടുന്നു.. ഈ രംഗങ്ങളിൽ കാണുന്നത് പ്രകാശ് വർമ്മയും, അഭിരാമിയുമാണ് ഈ രണ്ട് അഭിനേതാക്കളും ഇന്നു പ്രേഷകരുടെ ഇടയിൽ വലിയ പ്രതീക്ഷ യാണു യാണ് നേടിയിരിക്കുന്നത്.
മെഗാ ഹിറ്റായ തുടരും സിനിമയിലെ ജോർജ് സാറിനെ അവിസ്‌മരണീയമക്കിയതാണ് പ്രകാശ് വർമ്മക്ക് ലഭിച്ച അംഗീകാരമെങ്കിൽ ബ്ലാസ്സ് എന്ന സിനിമയിലെ കഥാപാത്രമാണ് അഭിരാമിക്ക് വീണ്ടും കൈയ്യടി ഉയരുവാൻ സാഹചര്യമൊരുക്കിയിരിക്കുന്നത്. ഇരുവർക്കും ഏറെ തിളങ്ങുവാനുള്ള രംഗങ്ങൾ ചിത്രത്തിൽ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയിട്ടുണ്ടന്നു വിശ്വസിക്കുന്നു..
മാസ് ആക്ഷൻ ത്രില്ലർ ആയി അവതരിപിക്കുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കിലാണെത്തു
ന്നത്.
റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലർ സിനിമയായ ലോ ആൻ്റ് ഓർഡർ തുടക്കം മുതൽ പ്രേഷകനെ ഉദ്യേഗത്തിൻ്റെ മുൾമുനയിൽനിർത്തിയാണ് അവതരിപ്പിക്കുന്നത്.
ഒരു മെട്രോ നഗരത്തിൻ്റെ നേർക്കാഴ്ച്ച തന്നെയായിരിക്കും ഈ ചിത്രം.
കൊച്ചി പ്രധാന ലൊക്കേഷനായ ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരം, കോട്ടയം വയനാട്, കണ്ണൂർ, ആതിരപ്പള്ളി, എന്നിവിടങ്ങളിലായാണു പൂർത്തിയായിരിക്കുന്നത്.

പ്രകാശ് വർമ്മയും, അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൻ സുദർശൻ, നിജാദ് ബാബു തോമസ്, ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കർ രാമകൃഷ്ണൻ,, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു,
മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം കാരിക്കാമുറി ഷണ്മുഖം എന്ന ജനപ്രിയ കഥാപാത്രത്തെ മമ്മൂട്ടി വീണ്ടും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന
തായി വാർത്ത ശക്തമായി പ്രചരിക്കുന്നു.

ഗാനങ്ങൾ – ഷിബു ചക്രവർത്തി,
സംഗീതം – ജോ ഡാനിയേൽ,
പശ്ചാത്തല സംഗീതം ബിജിപാൽ .
ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ .
എഡിറ്റിംഗ് – മനോജ് കണ്ണോത്ത്.
കലാസംവിധാനം – സാബു റാം.
മേക്കപ്പ് – റോഷൻ എൻ. ജി.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി .
സൗണ്ട് ഡിസൈൻ – കിഷൻ സപ്താ .
ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്-
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . – വി ബോസ് .
ഡിസൈൻ – ആൻ്റെണി സ്റ്റീഫൻ .
കാസ്റ്റിംഗ് ഡയറക്ടർ – ശാലിനി.
ആക് ഷൻ- ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയാ ശശി,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ് .
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ .
സത്യം സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: Law And Order malayalam new film new movie

Post navigation

Previous ലോ ആന്റ് ഓഡർ(LAW AND ORDER) രണ്ടാമത്തെ വീഡിയോ ഗാനം.
Next “നന്മയോണം” റിലീസായി.

Related Stories

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026
അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×