Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ലൈഫ് ഓഫ് മാൻഗ്രോവ്” എന്ന ചിത്രം ജൂൺ 6ന് തിയേറ്ററുകളിൽ റിലീസ് ആകുന്നു.
  • Cinema
  • Latest
  • New Movie

“ലൈഫ് ഓഫ് മാൻഗ്രോവ്” എന്ന ചിത്രം ജൂൺ 6ന് തിയേറ്ററുകളിൽ റിലീസ് ആകുന്നു.

Shejin June 5, 2025 1 min read

കാൻസറിനെ പൊരുതി ജീവിക്കുന്ന കൊച്ചു പെൺകുട്ടിയുടെ അതിജീവനവും, കണ്ടൽക്കാടുകളുടെ സംരക്ഷണവുമാണ് സിനിമയുടെ വിഷയം.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രം റിലീസ് ആവുകയാണ്. കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് “ലൈഫ് ഓഫ് മാൻഗ്രോവ്”.

ചിത്രത്തിന്റെ രചനയും സംവിധാനവും എൻ എൻ ബൈജു നിർവഹിച്ചിരിക്കുന്നു.എസ് ആൻഡ് എച്ച് ഫിലിംസിന്റെ ബാനറിൽ ശോഭനായർ, പി വി ഹംസകൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്ന്‌ നിർമ്മിച്ച ചിത്രമാണിത്.

ഡിയോ പി നിതിൻ തളിക്കുളം. എഡിറ്റർ ജി മുരളി.അസിസ്റ്റന്റ് ഡയറക്ടർ വിനയ വിജയൻ. അസോസിയേറ്റ് ഡയറക്ടർ സോനാ ജയപ്രകാശ്. അസിസ്റ്റന്റ് ഡയറക്ടർസ് ഹരിത, ബ്ലസൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് ഷോർണൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ക്ലെമെന്റ് കുട്ടൻ.പ്രൊഡക്ഷൻ കൺട്രോളർ ശ്യാമപ്രസാദ്.

അഭിനേതാക്കൾ രാജേഷ് ക്രോബ്രാ,സുധീർ കരമന,ദിനേഷ് പണിക്കർ. നിയാസ് ബക്കർ, ഗാത്രി വിജയ് തുടങ്ങിയവരാണ്. അയ്ഷ്ബിൻ എന്ന കുട്ടി പ്രധാന കഥാപാത്രം ചെയ്യുന്നു.

കീടനാശിനിയുടെ അമിതമായ ഉപയോഗം മൂലം കാൻസർ പടർന്നു പിടിച്ച ഒരു കർഷക ഗ്രാമം. അവിടെ മാതാപിതാക്കൾ നഷ്ടപ്പെട്ട അഞ്ചു എന്ന കൊച്ചു പെൺകുട്ടി.
കാൻസർ ബാധിച്ച് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ അവൾ എഴുതുന്ന കൊച്ചു കൊച്ചു കഥകളിലും ചിത്രങ്ങളിലും ആ ഗ്രാമത്തിലെ മനുഷ്യ ജീവിതവും, പ്രകൃതിയുടെ അതിജീവന മാതൃകയായ കണ്ടൽക്കാടുകളും,അത് നട്ടു വളർത്തിയ ചാത്തനും പിന്നെ അഞ്ചുവിന് ഈ കഥകളെല്ലാം പറഞ്ഞുകൊടുത്ത ചന്ദ്രശേഖരൻ മാഷും തൻറെ എല്ലാമെല്ലാമായ അച്ഛനും പ്രിയപ്പെട്ട കൂട്ടുകാരും എല്ലാം അവളുടെ കഥയിലെ കഥാപാത്രങ്ങൾ ആകുന്നു. ഗ്രാമത്തെ കുറിച്ചുള്ള അവളുടെ നിറമുള്ള ഓർമ്മകൾ ക്യാൻസറിന്റെ കൊടിയ വേദനയിലും അവൾ എഴുതിയ ഈ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിലൂടെ ആണ് പുറംലോകം അറിയുന്നത്. കാൻസറിനെ അതിജീവിച്ച് അവൾ എഴുതിയ ഈ കഥകൾ ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ നേർ സാക്ഷ്യങ്ങൾ ആകുന്നു.
ഇതാണ് ചിത്രത്തിന് ഇതിവൃത്തം.

ജൂൺ 6 ന് 72 ഫിലിം കമ്പനി തിയേറ്ററിൽ എത്തിക്കുന്നു.

  • പി ആർ ഒ – എം കെ ഷെജിൻ

FacebookEmailLinkedInWhatsApp
Tags: malayalam new film new movie The life of mangrove

Post navigation

Previous “മലവാഴി” എന്നചിത്രം, മധു അമ്പാട്ടന്റെ ദൃശ്യ ചാരുതയിൽ വേറിട്ടുനിൽക്കുന്നു.
Next ചത്ത പച്ച റിംഗ് ഓഫ് റൗഡീസിൽ ശങ്കർ – ഇഹ്സാൻ – ലോയ് ടീം ആദ്യമായി മലയാളത്തിൽ.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×