ധൂമാവതി പ്രൊഡക്ഷൻസിന്റെ ബാനറിൽ രവി ചന്ദ്ര പൂജാരി കോട്ടക്കാർ നിർമ്മിച്ച് വിനോദ് കണ്ണോൽ സംവിധാനം ചെയ്യുന്ന “നാലാമത്തെ ആൾ “എന്ന ഹ്രസ്വ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിൻമയി രാജേഷ്, മീനാക്ഷി മധു, പ്രമോദ് കുറുപ്പ്, രവി ചന്ദ്ര, പൂജാരി കോട്ടക്കാർ, സുരേഷ്,ഗിരീഷ്, കാസ്രോഡിയൻ, അപ്പണ്ണ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ഒരു മുറിക്കുള്ളിൽ ഒറ്റപ്പെട്ടു കഴിയുന്ന ഒരു കൗമാരക്കാരന്റെ ജീവിതത്തിലൂടെയാണ് ‘നാലാമത്തെ ആൾ’കഥ പറയുന്നത്.

ഏകാന്തതയും മാനസിക സംഘർഷങ്ങളും മനുഷ്യബന്ധങ്ങളുടെ വ്യത്യസ്ത തലങ്ങളും പ്രമേയമാക്കുന്ന ഈ ചിത്രത്തിന്റെ കഥയും അവതരണവും പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിക്കുമെന്നാണ്സം വിധായകൻ വിനോദ് കണ്ണോൽ പറഞ്ഞു. നിഷാന്ത് തലയടുക്കം ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്-കളർ മീഡിയ,ആർട്ട്-സുരേഷ്,സ്റ്റുഡിയോ-കളർ മീഡിയ,സൈൻ കാഞ്ഞങ്ങാട്,പി ആർ ഒ-എ എസ് ദിനേശ്.
