CinemaLatestNew Movie

മികച്ച അഭിപ്രായം നേടിയ “നാല്പതുകളിലെ പ്രണയം” ഒടിടി യിൽ.

നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത
നാല്പതുകളിലെ പ്രണയം (ലവ് ഇൻ ഫോർട്ടിസ് )മനോരമ മാക്സ് ഒടിടി യിൽ റിലീസായി.
ആമസോൺ പ്രൈമിലൂടെയും എയർടെൽ എക്സ്ട്രീമിലൂടെയും ചിത്രം കാണാം.

മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ സിനിമയുടെ പശ്ചാത്തലം .

ഷഹബാസ് അമൻ,നിത്യ മാമൻ, ഗിരീഷ് നാരായൺ,
അന്നപൂർണ പ്രദീപ്,അമൃത ജയകുമാർ,കാഞ്ചന ശ്രീറാം,ഐശ്വര്യ മോഹൻ ,ശ്രെയ അന്ന ജോസഫ് തുടങ്ങിയവർ ആലപിച്ച മനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിൽ മറ്റൊരാകർഷണമാണ്

ആശ വാസുദേവൻ നായർ,ജെറി ജോൺ, കുടശ്ശനാട്‌ കനകം,
ശ്രീദേവി ഉണ്ണി,മഴ രമേശ്,ഗിരിധർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു .

മഴ ഫിലിംസിൻ്റെ ബാനറിൽ രമേശ് എസ് മകയിരം നിർമ്മിച്ച ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ് ജയൻദാസ്, ഗാനങ്ങൾ-രമേശ് എസ് മകയിരം,
ആശ വാസുദേവൻ നായർ, സംഗീതം -ഗിരീഷ് നാരായൺ, എഡിറ്റർ-ലിനോയ് വർഗീസ്,ആർട്ട്-ശ്രുതി, പ്രൊഡക്ഷൻ കൺഡ്രോളർ -എൽദോ സെൽവരാജ്,സൗണ്ട് ഡിസൈൻ-ഷാജി മാധവൻ,മേക്കപ്പ് -ബിനു സത്യൻ , നവാസ് ഷെജി,അസ്സോസിയേറ്റ് ഡയറക്ടർ-ഷാജി എ ജോൺ,അവിനേഷ്‌ ,ജോസ്,ഡിസൈൻ -ആർക്കെ , അജിൽ കല്ലുമ്പുറം,പി ആർ ഓ -ഏ എസ് ദിനേശ്,മനു ശിവൻ.