“നിഴൽവേട്ട” വയനാട്ടിൽ.
ബിപിൻ നമ്പ്യാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നിഴൽവേട്ട ” എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം വയനാട് പനമരത്തും പരിസര പ്രദേശത്തുമായി ആരംഭിച്ചു.




മലയാള സിനിമയിലെ ഒരു പ്രധാന യുവ നടൻ നായകനാകുന്ന ഈ ചിത്രത്തിൽ ദിനേശ് പണിക്കർ,ഡോക്ടർ രജിത്കുമാർ,അരിസ്റ്റോ സുരേഷ് വിനോദ് കോവൂർ,വിജയൻ കാരന്തൂർ,ജയരാജ്,
ഷിബു നിർമ്മാല്യം,റീമ ആർ രാജീവ് ദീപ്തി മിത്ര കാലസുബ്രഹ്മാണ്യം,കീർത്തി മനോജ് തുടങ്ങിയ താരങ്ങൾക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം-നജീബ് ഷാ,ഗാനരചന- വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതം-സലാം വീരോളി, പ്രൊജക്ട് ഡിസൈനർ-ഷിബു നിർമ്മാല്യം,ആർട്ട്- ഗാഗുൽ ഗോപാൽ,
മേക്കപ്പ്-പ്യാരി,പ്രൊഡക്ഷൻ കൺട്രോളർ- രൂപേഷ് വെങ്ങളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഖിൽ സാമ്രാട്ട്, അസോസിയേറ്റ് ഡയറക്ടർ-സന്തോഷ് പി മണ്ണൂർ അസിസ്റ്റൻ്റ് ഡയറക്ടർ-
അഭിനന്ദ് പുറമേരി, അഭിനവ് അച്ചു, പ്രൊഡക്ഷൻ മാനേജർ-സുജല ചെത്തിൽ, രാജീവ് ചെമഞ്ചേരി,സ്റ്റിൽസ്- വിനീഷ് ഫ്ലാഷ് ബാക്ക്, പി ആർ ഓ-എ എസ് ദിനേശ്.

