Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • സിംഗപ്പൂരിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച്!!! ‘പ്ലൂട്ടോ’ ടീസർ റിലീസായി.
  • Cinema
  • Latest
  • New Movie
  • Teaser

സിംഗപ്പൂരിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച്!!! ‘പ്ലൂട്ടോ’ ടീസർ റിലീസായി.

A.S. Dinesh April 16, 2026 1 min read

മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് കൊണ്ട് സിംഗപ്പൂരിന്റെ മണ്ണിൽ ആദ്യമായി ഒരു മലയാള സിനിമക്ക്
അഭിമാനകരമായ നേട്ടമായ് ഒരു ലോഞ്ച് നടന്നു.

നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ പ്രധാന വേഷത്തിലെത്തുന്ന ‘പ്ലൂട്ടോ’ എന്ന ചിത്രത്തിൻ്റെ ആകാംക്ഷയുണർത്തുന്ന ടീസർ,സിംഗപ്പൂരിൽ വെച്ച് നടന്ന വിനീത് ശ്രീനിവാസൻ സംഗീത നിശയുടെ വേദിയിൽ വെച്ച് സിങ്കപ്പൂർ മന്ത്രി ദിനേഷ് വസു പ്രകാശനം ചെയ്തു. ഓർക്കിഡ് ഫിലിംസ്,പക്കാ ലോക്കൽ,മീഡിയ 5 എന്നിവർ സംയുക്തമായി സംഘടിപ്പിച്ച വിനീത് ശ്രീനിവാസൻ ലൈവ് ഇൻ കോൺസേർട്ടിനിടെയായിരുന്നു സിനിമാ പ്രേമികളെ ആവേശത്തിലാക്കിയ ഈ പ്രകാശനം. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന “പ്ലൂട്ടോ”ഒരു കംപ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്ലൂട്ടോയിലെ രസകരമായ ആ ഏലിയൻ കഥാപാത്രമായി എത്തുന്നത് അൽത്താഫ് സലീമാണ്.
അർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്,തുഷാര പിള്ള,സച്ചിൻ ജോസഫ്,നിമ്ന ഫത്തൂമി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്ലൂട്ടോയിലെ രസകരമായ ആ ഏലിയൻ കഥാപാത്രമായി എത്തുന്നത് അൽത്താഫ് സലീമാണ്.

ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം വിഷ്ണു ശർമ്മ നിർവ്വഹിക്കുന്നു.

മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയമെന്ന് സൂചനകൾ നൽകുന്നു. മലയാളത്തിൽ അപൂർവമായി കൈകാര്യം ചെയ്യുന്ന Alien Comedy Genre-ലേക്ക് പുതിയൊരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയകൃഷ്ണൻ ആർ കെ,കഥ തിരക്കഥ-നിയാസ് മുഹമ്മദ്, സംഗീതം-അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്,ക്രിയേറ്റീവ് പ്രൊഡ്യൂസർസ്- അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-അർജ്ജുനൻ,അസ്സോസിയേറ്റ് ഡയറക്ടർ-നൗഫൽ സലിം,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,പ്രൊഡക്ഷൻ മാനേജർ-പക്കു, പ്രൊഡക്ഷൻ ഡിസൈനർ-രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ-ശങ്കരൻ എഎസ്,കെ സി സിദ്ധാർത്ഥൻ,സൗണ്ട് മിക്സിംഗ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ് – ഫ്ലയിങ് പ്ലൂട്ടോ,സ്റ്റണ്ട് – എപിയൻസ്, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-അമൽ സി സദർ,ഡിസൈൻ-ടെൻ പോയ്ന്റ്സ്,വിഷ്വൽ പ്രൊമോഷൻസ് സ്‌നേക് പ്ലാന്റ്-പി ആർ ഓ-എ എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Pluto

Post navigation

Previous മോഹൻലാൽ-തരുൺ മൂർത്തി ചിത്രം “അതിമനോഹരം”
Next മധുരമീ ജീവിതം ഓഡിയോലോഞ്ച് നടന്നു.

Related Stories

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026
ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×