CinemaLatestNews

ശ്രീ പൂജപ്പുര രവി (82) അന്തരിച്ചു

18.06.2023 – ഞായർ കാലത്തു 11 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.

കുറച്ചു നാളുകളായി അദ്ദേഹം മകളോടൊപ്പം മറയൂരാണ് താമസിച്ചിരുന്നത് – ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്നു വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്.

മൃതശരീരം തിരുവനന്തപുരത്തു പൂജപ്പുരയിലെ വസതിയിൽ രാത്രിയോടെ എത്തിക്കും – സംസ്കാര ചടങ്ങുകൾ നാളെ തിരുവനന്തപുരത്തു വെച്ച് നടത്തുവാനാണ് നിശ്ചയിച്ചിട്ടുള്ളതെന്നു കുടുംബാഗംങ്ങൾ ഇപ്പോൾ അറിയിച്ചിട്ടുള്ളത്