Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • സജു വർഗീസിന്റെ “രാമഴവില്ല്” ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു.
  • Cinema
  • Latest
  • New Movie

സജു വർഗീസിന്റെ “രാമഴവില്ല്” ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു.

Aymanam Sajan September 6, 2025 1 min read

മലയാളത്തിലെ മികച്ച സംവിധായകരുടെ അസിസ്റ്റന്റ് ഡയറക്ടറായി വർക്കു ചെയ്യുകയും, കലാമൂല്യവും, ശക്തമായ സന്ദേശവും നിറഞ്ഞ നിരവധി ഹൃസ്വ ഫിലിമുകൾ മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്ത, ഫിലാഡൽഫിയായുടെ സ്വന്തം കലാകാരൻ സജു വർഗീസ്, അമേരിക്ക പശ്ചാത്തലമാക്കി സംവിധാനവും, ക്യാമറായും കൈകാര്യം ചെയ്ത ഹ്യസ്വ ചിത്രം “രാമഴവില്ല്” ഫിലാഡൽഫിയായിൽ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പാലക്കാട് പ്രകാശനം ചെയ്തു. ഫിലിപ്പ് തോമസ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചു.

“അക്കരക്കാഴ്ചകൾ” എന്ന വെബ് സീരീസിലൂടെയും,നിരവധി സിനിമകളിലൂടെയും, ഷോർട്ട് ഫിലിമുകളിലൂടെയും ലോക മലയാളികളുടെ മുഴുവൻ ശ്രദ്ധ നേടുകയും ചെയ്ത, അമേരിക്കൻ മലയാളികളുടെ അഭിമാന കലാകാരൻ ജോസുകുട്ടി വലിയകല്ലുങ്കൽ ആണ് ചിത്രത്തിലെ നായക വേഷം അണിയുന്നത്.ട്രൈസ്റ്റേറ്റ് ഏരിയായിൽ അറിയപ്പെടുന്ന നർത്തകിയും, ലാസ്യ ഡാൻസ് അക്കാദമിയിലൂടെ നിരവധി കുട്ടികൾക്ക് നാട്യകല അഭ്യസിപ്പിക്കുകയും, ആരോഗ്യ സേവന രംഗത്തെ നിറസാന്നിധ്യവും, സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് കഴിവ് തെളിയിക്കുകയും ചെയ്ത, ആശാഅഗസ്റ്റിൻ നായികയുമായി അഭിനയിക്കുന്നു.

മികച്ച സംഘാടകനും, ഫോമ എന്ന ദേശീയ സംഘടനയുടെ വൈസ് പ്രസിഡണ്ടും, “ശുക്രൻ” എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് ചുവടുവക്കുകയും ചെയ്ത ഷാലു പുന്നൂസും, കേരളത്തിലും, അമേരിക്കയിലും ഹാസ്യരസപ്രധാനമായ നിരവധി വേഷങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ച്, കാണികളുടെ പ്രശംസ ഏറ്റുവാങ്ങിയ ഫിലഡൽഫിയായിലെ അതുല്യ കലാകാരൻ ജോർജ്ജുകുട്ടി ജോർജ്ജും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

കെസിയ വിഷ്വൽ യു.എസ്.എ അവതരിപ്പിക്കുന്ന “രാമഴവില്ല്”, ക്യാമറ, സംവിധാനം – സജു വർഗീസ്, കഥ, തിരക്കഥ, സംഭാഷണം – ഫിലിപ്പ് തോമസ്, പി.ആർ.ഒ – അയ്മനം സാജൻ. ചിത്രീകരണം പൂർത്തിയായ രാമഴവില്ല് ഉടൻ പ്രേഷകരുടെ മുമ്പിലെത്തും.

  • അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Ramazhavillu Vishnu Unnikrishnan

Post navigation

Previous സോഷ്യൽ മീഡിയ താരം അഖിൽ മാരാർ നായകനാകുന്ന “മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി” എന്ന ചിത്രം സെപ്റ്റംബർ 12 നു തിയേറ്ററിലേക്ക്.
Next ജോമോൻ – മമ്മൂട്ടി കോമ്പിനേഷനിലെ സൂപ്പർ ഹിറ്റ് ചിത്രമായ സാമ്രാജ്യം നൂതന ദൃശ്യവിസ്മയത്തോടെ സെപ്റ്റംബർ പത്തൊമ്പതിന് പ്രദർശനത്തിന് .

Related Stories

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.

September 14, 2026
ആരം ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ആരം ട്രയിലർ

September 14, 2026
ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.

September 14, 2026
ആരം ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ആരം ട്രയിലർ

September 14, 2026
ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×