CinemaLatestNew MovieTitle

സൈനു ചാവക്കാടൻ്റെ രഘുറാം ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

ആർ.കെ.വെള്ളിമേഘം എന്ന തമിഴ് ചിത്രത്തിൻ്റെ വിജയത്തിന് ശേഷം സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന രഘുറാം എന്ന പുതിയ മലയാള ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം -സുധീർ സി ചക്കനാട്ട് നിർവ്വഹിക്കുന്നു. തമിഴ്, മലയാളം സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം, ആറ് പ്രമുഖ സിനിമാ നിർമ്മാണ കമ്പനികൾ ചേർന്ന് നിർമ്മിക്കും. സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ്റെ ഏഴാം ചിത്രമായ രഘുറാമിൻ്റെ പുതിയ വിവരങ്ങൾ ഓഗസ്റ്റ് പതിനഞ്ചിന് പുറത്ത് വിടും.എല്ലാ പ്രേക്ഷകരെയും ആകർഷിക്കുന്ന വ്യത്യസ്തമായൊരു കഥയാണ് രഘുറാം പറയുന്നത്.
പി.ആർ.ഒ- അയ്മനം സാജൻ