Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഐ. ആം അലക്സാണ്ഡർ … കളിക്കുന്നെങ്കിൽ ആണുങ്ങളേപ്പോലെകളിക്ക്…
  • Cinema
  • Latest

ഐ. ആം അലക്സാണ്ഡർ … കളിക്കുന്നെങ്കിൽ ആണുങ്ങളേപ്പോലെകളിക്ക്…

Vazhoor Jose September 7, 2025 1 min read

ആവേശം പകർന്ന് മമൂട്ടിയുടെ ജൻമദിനത്തിൽ സാമ്രാജ്യം ടീസർ എത്തി.

ഐ ആം അലക്സാണ്ഡർ കളിക്കുന്നെങ്കിൽ ആണുങ്ങളേപ്പോലെ കളിക്കണം.
മലയാളത്തിലെ ഏറ്റം മികച്ച അധോലോക രാജാവായ അലക്സാണ്ടറുടെ കഥ പറയുന്ന സാമ്രാജ്യം
എന്ന ചിത്രത്തിൻ്റെ ടീസറിലെ പ്രസക്തമായ ചില ഭാഗങ്ങളാണിത്.
ആരിഫ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്തത് ജോമോനാണ്.
അലക്സാണ്ഡറെ രൂപഭംഗിയിലും, വേഷവിധാനത്തിലും, ശബ്ദ മഹിമയിലും, അഭിനയ മികവിലുമായി അഭ്രപാളികളിൽ അനശ്വരമാക്കിയത് മമ്മുട്ടി എന്ന മഹാപ്രതിഭയാണ്.


അദ്ദേഹത്തിൻ്റെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് ആശംസകൾ നേർന്നുകൊണ്ടാണ് സാമ്രാജ്യം എന്ന ചിത്രത്തിൻ്റെ 4K ഡോൾബി അറ്റ്മോസ് പതിപ്പിൻ്റെ റിലീസ്സിനു മുന്നോടിയായിട്ടുള്ള ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്.
ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി പുറത്തുവിട്ട ടീസർ നവ മാധ്യമ രംഗത്ത് വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
അക്കാലത്തെ യുവാക്കളുടെ ഏറ്റവും വലിയ ട്രേഡ്മാർക്കായിരുന്നു അലക്സാണ്ഡർ എന്ന അണ്ടർവേൾഡ് കിംഗ്.
വർഷങ്ങൾ കടന്നുപോയിട്ടും ഈ കഥാപാത്രത്തിൻ്റെ പകിട്ടിന് ഒരിടിവും സംഭവിച്ചിട്ടില്ല.
ഈ കഥാപാത്രമാണ് ഏറ്റവും നൂതനമായ ശബ്ദ ദൃശ്യ വിസ്മയങ്ങളോടെ സെപ്റ്റംബർ പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നത്.
നമുക്കൊന്നുകളിച്ചു നോക്കാം
കളിക്കുന്നതു കൊള്ളാം പക്ഷെഒരുപാടു കുഴികളുളള വഴിയാണെൻ്റേത്
കണ്ണുകെട്ടി കളിക്കുമ്പോൾ ഒരു പാടു സൂക്ഷിക്കണം….
കുറിക്കു കൊള്ളുന്ന ഇത്തരം നിരവധി വാക് പ്രയോഗങ്ങളും, ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളാലും മികച്ച ആക്ഷൻ രംഗങ്ങളാലും സാമ്രാജ്യം എന്നും പുതുമ നിറഞ്ഞ ചിത്രം തന്നെയായി പ്രേക്ഷകർക്കു മുന്നിലെത്തുന്നു.
അക്കാലത്തെ ഏറ്റം ഹൃദ്യമായ സ്റ്റൈലൈസ്ഡ് മൂവിയായ ഈ ചിത്രത്തിനു വേണ്ടി ഇളയരാജാ ഒരുക്കിയ പശ്ചാത്തല സംഗീതവും ഏറെ ആകർഷകമായിരുന്നു.: ജയനൻ വിൻസൻ്റൊണു ഛായാഗ്രാഹകൻ.
പ്രശസ്ത ഗാന രചയിതാവായ ഷിബു ചക്രവർത്തിയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്.
എഡിറ്റിംഗ് – ഹരിഹര പുത്രൻ.
മമ്മൂട്ടിക്കു പുറമേ മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ അശോകൻ, ശ്രീവിദ്യാ , സോണിയ, ബാലൻ.കെ.നായർ, മ്പത്താർ, സാദിഖ്, ഭീമൻ രഘു , ജഗന്നാഥ വർമ്മ, പ്രതാപചന്ദ്രൻ, സി.ഐ. പോൾ, ജഗന്നാഥൻ, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: malayalam Mammootty Samrajyam

Post navigation

Previous ശ്രീ അയ്യപ്പൻ ചിത്രീകരണം പുരോഗമിക്കുന്നു.
Next ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’യുടെ കൗതുകം നിറയ്ക്കുന്ന ടീസർ പുറത്ത്, ചിത്രം സെപ്റ്റംബർ 19ന് തിയേറ്ററുകളിൽ

Related Stories

“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.

October 30, 2026
ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.

October 30, 2026
ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×