Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • News
  • ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു.
  • Award
  • News

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു.

A.S. Dinesh July 9, 2026 1 min read

കൊച്ചി: ഫിലിം റൈറ്റേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2026 സീസൺ 1-ന്റെ അവാർഡുകൾ പ്രഖ്യാപിച്ചു. സംവിധായകൻ ബ്ലെസി അധ്യക്ഷനായ ജൂറിയാണ് വിവിധ വിഭാഗങ്ങളിലായി 16 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകരായ ജീത്തു ജോസഫ്, ആൻവർ റഷീദ്, തരുൺ മൂർത്തി, ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ എന്നിവർ ജൂറി അംഗങ്ങളായിരുന്നു.

മികച്ച ചിത്രത്തിനുള്ള പുരസ്കാരം ‘കോവർട്ടി’ നേടി. ‘ഓപ്പോണന്റ്’ രണ്ടാം മികച്ച ചിത്രമായും ‘പ്രേമ പലഹാരം’ മികച്ച വിനോദമൂല്യമുള്ള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. ‘ഓപ്പോണന്റ്’ എന്ന ചിത്രത്തിലൂടെ ആമോസ് ടി.ജി. മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. ‘കോവർട്ടി’യുടെ തിരക്കഥയ്ക്കാണ് വിമൽ ഗോപാലകൃഷ്ണനും രോഹിൻ രവീന്ദ്രൻ നായരും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയത്. ‘മേയ് ഡേ’ എന്ന ചിത്രത്തിലൂടെ ശരത് അങ്കാട് മികച്ച കഥയ്ക്കുള്ള അംഗീകാരം നേടി.

മികച്ച ഛായാഗ്രാഹകരായി ‘കോവർട്ടി’യിലെ സന്ദീപ് എസ്., സുനിൽ ആർ. ബോർക്കർ എന്നിവരും, മികച്ച എഡിറ്ററായി ‘പ്രേമ പലഹാരം’ ചിത്രത്തിലെ ആഷിഷ് ഉണ്ണികൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു. ‘ഓപ്പോണന്റ്’ എന്ന ചിത്രത്തിലെ കിഷോർ റോഷിക് മികച്ച നടനായും ‘കോവർട്ടി’യിലെ രജിഷ് വിജയൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘ചിക്കൻ കറി’യിലെ അനികേത് അനൂപിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം.

സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളിൽ ‘പ്രേമ പലഹാരം’ എന്ന ചിത്രത്തിന് നസീം സാബ മികച്ച സംവിധാനത്തിനും, ‘മേയ് ഡേ’യ്ക്ക് ശരത് അങ്കാട് മികച്ച തിരക്കഥയ്ക്കും അർഹനായി. ‘KL 13 ഒരു മെറ്റഡോറിയൻ യാത്ര’യിലെ ശരത് രാഘവനും വൈശാഖ് രാഘവനും യഥാക്രമം അഭിനയം, ബാലതാര അഭിനയം വിഭാഗങ്ങളിൽ സ്പെഷ്യൽ ജൂറി പുരസ്കാരം നേടി. ‘പ്രേമ പലഹാരം’ ചിത്രത്തിലെ ഹെലൻ എലിസബത്ത് ജോർജിനും സ്പെഷ്യൽ ജൂറി അഭിനയം പുരസ്കാരം ലഭിച്ചു.

ശിൽപം, സർട്ടിഫിക്കറ്റ്, കാഷ് അവാർഡ് എന്നിവ ഉൾപ്പെടുന്ന പുരസ്കാരങ്ങൾ ജൂലൈ 18-ന് വൈകിട്ട് 3 മണിക്ക് കൊച്ചി പരമാര റോഡിലെ ഹോട്ടൽ ലൂമിനാറായിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും രണ്ടാം മികച്ച ചിത്രത്തിന് അൻപതിനായിരം രൂപയും കാഷ് അവാർഡായി നൽകും.


FacebookEmailLinkedInWhatsApp

Post navigation

Previous “തർക്കം” തുടങ്ങി.
Next “ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ട്രെയിലർ.

Related Stories

ഷോർട്ട് ഫിലിം അവാർഡുകൾ.
1 min read
  • Award
  • Latest
  • New Movie

ഷോർട്ട് ഫിലിം അവാർഡുകൾ.

October 14, 2026
‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.
  • Award
  • Cinema
  • Latest
  • News

‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.

September 25, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026
അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×