Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “തർക്കം” തുടങ്ങി.
  • Cinema
  • Latest
  • New Movie

“തർക്കം” തുടങ്ങി.

A.S. Dinesh July 8, 2026 1 min read

ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന “തർക്കം”എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു.

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം സന്നിധിയിൽ വച്ച് ശ്രീ ത്രിവിക്രമ അഡികൾ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പി ഡബ്ൾയൂ എൽ ഒ എന്റർടൈയ്ൻമെന്റ്,സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറിൽ അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു.

പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നല്കി ഒരുക്കിയ ഈ ചിത്രത്തിൽ
ജാതി-ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായികരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും, ഡോക്ടർ ബി ആർ അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി ലോകത്തെ കാണാനും, നയിക്കാനും ശ്രമിക്കുന്ന സുർജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘർഷത്തിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങൾ, റിയാലിസ്റ്റ്ക് ത്രില്ലർ ജോണറിൽ ദൃശ്യവൽക്കരിക്കുന്നു. ക്ലൈമാക്സ് രംഗങ്ങൾ ഒരേ സമയം ഏഴോളം ക്യാമറകൾ ഉപയോഗിച്ച് നാല് സിനീമേറ്റോഗ്രഫേഴിന്റെ മേൽനോട്ടത്തിലാണ് ചിത്രീകരിക്കുന്നത്.

കൊടുങ്ങല്ലൂർ ശ്രീ മഹാദേവീ ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിൻ്റെ പശ്ചാത്തലത്തിലാണ് തർക്കം പുരോഗമിക്കുന്നത്. ഛായാഗ്രഹണം- നന്ദകുമാർ തോട്ടത്തിൽ,സിംബാദ്,റോഷൻ ജോസ്, എഡിറ്റിംഗ്-അപ്പു ഭട്ടതിരി,ലൈൻ പ്രൊഡ്യൂസർ-ഷാജി അസീസ്,സംഗീതം- സൈദ് അബ്ബാസ്, പ്രൊഡക്ഷൻ ഡിസൈനർ-വിനോദ് പട്ടണക്കാടൻ, ആക്ഷൻ ഡയറക്ടർ- റോബിൻ മാസ്റ്റർ ടീം, പ്രൊഡക്ഷൻ കൺട്രോളർ-ഫിജോ ഫിലിപ്പ്,സിങ്ക് സൗണ്ട്- രാകേഷ് ശശീന്ദ്രൻ, സൗണ്ട് മിക്സിംഗ് – ജുബിൻ രാജ്, വസ്ത്രാലങ്കാരം- സുർജിഷ് സി സുരേഷ്, മേക്കപ്പ്-സുരേഷ് പിഷാരടി, അസോസിയേറ്റ് ഡയറക്ടർ-സോനു രാമകൃഷ്ണൻ, ജാസിർ,അസിസ്റ്റന്റ് ഡയറക്ടർ-സുബിൻ ജോർജ്,പ്രൊജക്ട് ഡിസൈനർ-അരുൺ സോൾ,കാസ്റ്റിംഗ് ഡയറക്ടർ-രാജേഷ് നാരായണൻ, പ്രൊഡക്ഷൻ മാനേജർ-ശ്യാം കാർഗോസ്,സിജോ ജോസ് ജോസി,ഇ സി അശോകൻ, സെക്കൻ്റ് യൂണിറ്റ് സിനിമോട്ടോഗ്രാഫി- റാം രാഘവ്,മാർക്കറ്റിംഗ്-പ്രതീഷ് ശേഖർ,പബ്ലിസിറ്റി ഡിസൈൻ-ദിലീപ്ദാസ്,പി ആർ ഒ- എ എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Tharkkam

Post navigation

Previous ആദ്യ അവാർഡിന്റെ തിളക്കത്തിൽ അഖില.
Next ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു.

Related Stories

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026
“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.
1 min read
  • Cinema
  • Latest
  • New Movie

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.

July 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×