“സോഷ്യൽ സ്വാമി” പ്രിവ്യൂ ഷോ ജൂലൈ 13-ന് ഷേണായീസിൽ.
ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ കേന്ദ്രമാക്കി ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്ത ”സോഷ്യൽ സ്വാമി” എന്ന സിനിമയുടെ പ്രിവ്യൂ ഷോ 2026 ജൂലൈ 13 ന് പകൽ 11.30-ന് എറണാകുളം എം.ജി റോഡിലുള്ള ഷേണായീസ് തിയേറ്ററിൽ നടക്കും.

സിനിമയുടെ ക്രൂവിനൊപ്പം നാഗ സൈരന്ധ്രിയും പ്രിവ്യൂവിൽ പങ്കെടുക്കും.
തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണം ( Crowd funding) വഴിയാണ് ഈ സിനിമ നിർമ്മിച്ചത്.
എല്ലാ മാധ്യമ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
