CinemaLatestNew Movie

സുമതി വളവ് മെയ് എട്ടിന്. ഡേറ്റ് – പ്രഖ്യാപിച്ചു.

മുരളി കുന്നുമ്പുറത്ത് അവതരിപ്പിച്ച് വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്റ്റിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ് എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു.

ഡ്രീം ബിഗ് ഫിലിംസ് മെയ് എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
മാളികപ്പുറത്തിൻ്റെ സംവിധായകനായ വിഷ്ണു ശശിശങ്കറും, തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുംവീണ്ടും ഒത്തുചേരുന്ന ചിത്രമെന്ന നിലയിൽ ഏറെ പ്രാധാന്യം നിറഞ്ഞ ചിത്രം കൂടിയാണ് സുമതി വളവ്.
വലിയൊരു സംഘം അഭിനേതാക്കളുടെ അകമ്പടിയോടെ വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം പൂർണ്ണമായും തില്ലർ മൂഡിലാണ് അവതരിപ്പിക്കുന്നത്.

  • വാഴൂർ ജോസ്.