CinemaLatestNew Movie

ദ നെയിം ഓഫ് സച്ചിൻ സിനിമ മൂലകഥ പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നു.

മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള കഴിഞ്ഞവർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ലൈഫ് ഓഫ് മാൻ ഗ്രോവ് എന്ന ചിത്രത്തിന് ശേഷം എൻ എൻ ബൈജു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമായ ദ നെയിം ഓഫ് സച്ചിൻ എന്ന ചിത്രത്തിന്റെ മൂലകഥ നോവൽ രൂപത്തിൽ പുറത്തിറങ്ങുന്നു.

മോഹൻലാലിനൊപ്പം പരസ്യ ചിത്രത്തിൽ അഭിനയിച്ച് ശ്രദ്ധേയനായ ബാലതാരം മാധവ് മുരളി കേന്ദ്ര കഥാപാത്രമാകുന്ന ദ നെയിം ഓഫ് സച്ചിൻ എന്ന ചിത്രത്തിന്റെ,നിർമ്മാണ പ്രവർത്തനം നടക്കുന്നതിനിടയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചലച്ചിത്രത്തിന് ആധാരമായ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ തയ്യാറെടുക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ജന്മദിനമായ ഏപ്രിൽ 24 – ന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പുസ്തകം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.

പുസ്തകത്തിന്റെ പ്രസാദകർ ടുഡേ ബുക്സ് ആണ്. പുസ്തകത്തിന്റെ കവർ വീഡിയോ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.