മലയാളി പ്രേഷകൻ്റെ മനസ്സിൽ ചിരിയും ചിന്തയും നൽകി മനോഹരമായ ദൃശ്യ വിസ്മയങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമായി എത്തിയ ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്.
പ്രിയദർശൻ ഒരുക്കിയ ഈ ചിത്രം മികച്ച വിജയം നേടുകയുണ്ടായി.
പ്രേഷകർ ആവർത്തനവിര സതയില്ലാതെ വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ നെടുമുടി വേണു ശ്രീനിവാസൻ കോമ്പോ നടത്തിയത് അഭിനയ മത്സരം തന്നെയായിരുന്നു.

ശോഭന-മോഹൻലാൽ കൂട്ടുകെട്ടിൻ്റെ രസാകരമായ പ്രണയവും ഇന്നും യുവമിഥുനങ്ങൾക്ക് ഏറെ കൗതുകമാണ്…
കുതിരവട്ടം പപ്പുവിൻ്റെ പ്രശസ്‌തമായ “ടാസ്‌കി വിളി… എന്ന ഡയലോഗ് ആരെയാണ് ചിരിപ്പിക്കാത്തത്?
ഈ ചിത്രം ആധുനിക സാങ്കേതിക മികവോടെ 4K ദൃശ്യവിസ്മയമായി വീണ്ടും പ്രദർശനത്തിനെത്തുന്നു.
പ്രസിദ്ധി ക്രിയേഷൻസ് & സൂര്യാസിനി ആർട്ട്സിൻ്റെ ബാനറിൽ എൻ ഗോപാലകൃഷ്ണനും, മുകേഷ്.ആർ. മേത്തയും ചേർന്നു നിർമ്മിച്ച ഈ ചിത്രം 4k റീ,,മാസ്റ്ററിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്.
മോഹൻലാൽ ശോഭന നെടുമുടി വേണു, ശ്രീനിവാസൻ, പപ്പു, എന്നിവർക്കു പുറമേ ശങ്കരാടി , ശരത് സക്സേന, കവിയൂർപൊന്നമ്മ കെ.പി. ഏ.സി . ലളിത, ഗീതാ വിജയൻ നന്ദു, കെ ആർ വത്സല ,ഖദീജ ,
എന്നിവരും പ്രധാന താരങ്ങളാണ്.
ഏറെ പോപ്പുലറായ ഇതിലെ ഗാനങ്ങൾക്ക് ഇഭണം പകർന്നിരിക്കുന്നത് ബേണി-ഇഗ്നേഷ്യസ്സാണ്.
ഗിരീഷ് പുത്തഞ്ചേരിയുടേതാണു ഗാനങ്ങൾ.
എം ജി ശ്രീകുമാർ കെ.എസ്. ചിത്ര, സുജാത എന്നിവരാണു ഗായകർ.
ഛായാഗ്രഹണം- കെ.വി. ആനന്ദ്.
എഡിറ്റിംഗ് – എൻ.ഗോപാലകൃഷ്ണൻ.
ആർട്ട് _സാബു സിറിൾ.
പ്രൊഡക്‌ഷൻ കൺട്രോളർ-0 സച്ചിദാനന്ദൻ.
- വാഴൂർ ജോസ്.
