Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • വിവാഹം മുടക്കു ഗ്രാമത്തിൻ്റെ വിചിത്രകഥയുമായി വത്സലാ ക്ലബ്ബ് സെപ്റ്റംബർ ഇരുപത്തിയാറിന്.
  • Cinema
  • Latest
  • New Movie

വിവാഹം മുടക്കു ഗ്രാമത്തിൻ്റെ വിചിത്രകഥയുമായി വത്സലാ ക്ലബ്ബ് സെപ്റ്റംബർ ഇരുപത്തിയാറിന്.

Vazhoor Jose September 6, 2025 1 min read

ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ വർഷങ്ങളായി നിലനിന്നു പോരുന്ന വിചിത്രമായവിവാഹം മുടക്കൽ സമ്പ്രദായത്തിൻ്റെ പശ്ചാത്തലത്തിലൂടെ | അണിയിച്ചൊരുക്കുന്ന ചിത്രമാണ് വത്സലാ ക്ലബ്ബ് .
അന്നാട്ടുകാർക്ക് ഈ വിവാഹം മുടക്കൽ ഒരു മത്സരവും ആഘോഷവും ആണ്.
ആൺ പെൺ വ്യത്യാസമില്ലാതെ തലമുറതലമുറ കൈമാറി ഈ കാര്യം നിലനിന്നു പോരുന്നു.
സ്വന്തം മക്കളുടെ വിവാഹം പോലും മുടക്കുന്നതിൽ ഇവർക്ക് തെല്ലും ദുഃഖമില്ല.
ഏറ്റവും കൂടുതൽ കല്യാണം മുടക്കുന്നവർക്ക് മുടക്കു ദണ്ഡ് എന്ന പാരിതോഷികംവരെ നൽകും.
ഇവിടെ വത്സലാ ക്ലബ്ബ് എന്ന ഒരു ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്.
ഈ നാട്ടിൽ നടക്കുന്ന ഈ കല്യാണം മുടക്കിനെ ശക്തമായി എതിർക്കുന്ന ഏതാനും ചെറുപ്പക്കാരാണ് ഈ ക്ലബ്ബിൻ്റെ പിന്നിലെസജീവ പ്രവർത്തകർ.


ഈ പ്രാകൃതമായ സമ്പ്രദായത്തെ ഇവർ എതിർക്കുന്നതോടെ ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും രണ്ടു ചേരികളിലായി മാറുന്നു. ഇവർക്കിടയിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതോടെ കഥാഗതിയിൽ വലിയൊരു വഴിത്തിരിവിനു വഴിയൊരുക്കുന്നു.
നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ പശ്ചാത്തലമാണിത്.
തികച്ചും കൗതുകകരമായ ഒരു പ്രമേയം ഹ്യൂമർ, ഫാൻ്റെസി ജോണറിൽ അവതരിപ്പിക്കുയാണ് അനൂഷ് മോഹൻ ഈ ചിത്രത്തിലൂടെ.
സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഫാൽക്കൺ സിനിമാസിൻ്റെ ബാനറിൽ ജിനി.എസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

താരപ്പൊലിമയേക്കാളുപരി കഥക്കനുയോജ്യമാ
യതും ഒപ്പം സമീപകാല മലയാള സിനിമകളിലൂടെ ശ്രദ്ധേയമായവരുമാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ

വിനീത് തട്ടിൽ,
അഖിൽ കവലയൂർ കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്,അംബി, വിശാഖ്, ഗൗരി, മല്ലികാസുകുമാരൻ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, അരുൺ സോൾ, ദീപു കരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം,അനീഷ്, ഷാബു പ്രൗദീൻ, ഗൗതം.ജി. ശശി, അസീന, റീന, അരുൺ ഭാസ്ക്കർ,ആമി തിലക്,
എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രചന -ഫൈസ് ജമാൽ
സംഗീതം – ജിനി എസ്.
ഛായാഗ്രഹണം – ശൗരിനാഥ്.
എഡിറ്റിംഗ് – രാകേഷ് അശോക ‘
കലാസംവിധാനം – അജയ് ജി. അമ്പലത്തറ .
സ്റ്റിൽസ് – അജി മസ്ക്കറ്റ്
മേക്കപ്പ് സന്തോഷ് പെൺപകൽ.
കോസ്റ്റ്യും ഡിസൈൻ – ബ്യൂസി ബേബി ജോൺ.
പബ്ലിസിറ്റിഡിസൈൻ – ആനന്ദ് രാജേന്ദ്രൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനുരാജ്.ഡി.സി.
പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്
പ്രാഡക്ഷൻ എക്സിക്കുട്ടീവ് – ഹരി കാട്ടാക്കട.
പ്രൊഡക്ഷൻ കൺട്രോളർ – മുരുകൻ.എസ്.
തിരുവനന്തപുരത്തും പരിസരങ്ങളിലു
മായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Valsala Club

Post navigation

Previous ചന്ദന ക്കാടുകൾക്കിടയിലെ പകയുടെ കഥയുമായി വിലായത്ത് ബുദ്ധ ടീസർ എത്തി.
Next ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’ സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്ക്

Related Stories

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.

July 30, 2026
രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.
  • Cinema
  • Latest
  • New Movie

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.

July 30, 2026
“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു
1 min read
  • Cinema
  • Latest
  • New Movie

“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു

July 30, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.

July 30, 2026
രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.
  • Cinema
  • Latest
  • New Movie

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.

July 30, 2026
“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു
1 min read
  • Cinema
  • Latest
  • New Movie

“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു

July 30, 2026
ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×