Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “വവ്വാൽ” ക്യാരക്ടർ പോസ്റ്റർ.
  • Cinema
  • Latest
  • New Movie

“വവ്വാൽ” ക്യാരക്ടർ പോസ്റ്റർ.

A.S. Dinesh February 11, 2026 1 min read

സ്വന്തം ശൈലിയിൽ പ്രേക്ഷകരുടെ നെഞ്ചിൽ കയറിപ്പറ്റിയ അഭിനേതാവാണ് ഗോകുലൻ. ആമേൻ മുതൽ ഇങ്ങോളമുള്ള ചിത്രങ്ങൾ എടുത്തു നോക്കിയാൽ നമുക്ക് മനസ്സിലാകും. ചെയ്ത ചിത്രങ്ങളിൽ എല്ലാം അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. വവ്വാലിലെ പുതിയ അപ്ഡേഷൻ വന്നപ്പോൾ കുറച്ചു കൂടി പ്രതീക്ഷിക്കുന്നൂ എന്ന് തന്നെ പറയാം . ദുരൂഹത നിറഞ്ഞ മുഖഭാവത്തിൽ കീചെയിനും തൂക്കി പിടിച്ചു നിൽക്കുന്ന വാസുവിനെയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. വാസു എന്ന കഥാപാത്രമായി ഗോകുലൻ മാറുമ്പോൾ എന്തൊക്കെയോ പ്രതീക്ഷിക്കേണ്ടതുണ്ടെന്ന തോന്നൽ ഉണ്ടാകുന്നൂ എങ്കിലും, മനോഹരമായ പോസ്റ്റർ വളരെ ആഴത്തിലുള്ള ഒരു കഥാപാത്രം താൻ ചുമലിൽ അനായാസേന താങ്ങി നിറുത്തുന്നൂ എന്നുതന്നെ മനസ്സിലാക്കുവാൻ സാധിക്കുന്നൂ. അത് വാസു എന്ന കഥാപാത്രത്തിൽ ഗോകുലന്റെ പ്രതിഫലനമാണ്.

മൂന്നു ചാപ്റ്ററിൽ ഒരുങ്ങുന്ന വവ്വാൽ സിനിമയുടെ ആദ്യത്തെ ചാപ്റ്ററിന്റെ ക്യാരക്റ്റർ പോസ്റ്ററുകൾ എല്ലാം വളരെ ശ്രദ്ധേയവും, അതേപോലെ തന്നെ എല്ലാ താരങ്ങൾക്കും വളരെ മര്യാദ നൽകിക്കൊണ്ടു പ്രസിദ്ധീകരിക്കുന്നതും കാണുമ്പോൾ തന്നെ മനസ്സിലാകുന്നൂ. സിനിമയിൽ ഓരോ ക്യാരക്റ്ററിന്റെയും പ്രാധാന്യങ്ങൾ. വളരെ പ്രധാനപ്പെട്ട, ജനങ്ങൾ കാത്തിരിക്കുന്ന പല അപ്ഡേഷനുകളും ചിത്രത്തിന്റെ അണിയറയിൽ നിന്നും പുറത്തു വരാനുണ്ട് എന്നത് കാത്തിരിപ്പിന് ആഴം കൂട്ടുന്നൂ എന്ന് ആവേശത്തോടെ തന്നെ പറയാം.

മലയാളത്തിൽ നിന്നും വരുന്ന പാൻ ഇന്ത്യൻ സിനിമയെന്ന ലേബൽ ചിത്രത്തിന് അനുകൂലമായ പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട് ഒപ്പം സോഷ്യൽ മീഡിയയിൽ തീയേറ്ററുകളിലേക്കെത്തുവാൻ ജനങ്ങൾ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായി ചിത്രത്തെ ജനം നെഞ്ചിലേറ്റിവച്ചിരിക്കുന്നൂ എന്നതും ആവേശകരമാണ്. തീയേറ്റർ പൂരപ്പറമ്പാക്കുവാനുള്ള ഘടകങ്ങൾ ചിത്രത്തിലുണ്ട് എന്ന് അണിയറപ്രവർത്തകൾ ഉറപ്പിച്ചു പറയുന്നൂ. അത് സിനിമ പ്രേക്ഷകരെ ആവേശത്തിലാക്കുകയും ചെയ്യുന്നുണ്ട്

ഷാഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ചു സംവിധാനം ചെയ്യുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലെർ ചിത്രമാണ് വവ്വാൽ. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവർ ലീഡ് റോൾ ചെയ്യുന്നൂ. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതിൽ പരം താരങ്ങൾ അണിനിരക്കുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലെർ ബിഗ് ബഡ്ജറ്റ് സിനിമയാണിത്

ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാ​ഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ – ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ – ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ: ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി – അഭിലാഷ് കൊച്ചി, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് – ആഷിഖ് ദിൽജിത്ത്, പി ആർ ഒ – എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ – കോളിൻസ് ലിയോഫിൽ.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Vavval

Post navigation

Previous ഈ തനി നിറം എന്ന സിനിമയുടെ പ്രസക്ത ഭാഗവുമായി ടീസർ എത്തി
Next വെള്ളിമലയുടെ ദുരൂഹതകളുമായി “കൂടോത്രം” ഒഫീഷ്യൽ ട്രെയിലർ എത്തി .

Related Stories

ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×