‘മാക്ട’യുടെ ആഭിമുഖ്യത്തിൽ മാക്ട യുടെ സ്ഥാപക ചെയർമാൻ കൂടിയായ സംവിധായകൻ കെ ജി ജോർജിനെ അദ്ദേഹത്തിന്റെ ചരമവാർഷിക ദിനമായ ഇന്ന് മാക്ട ഹാളിൽ കൂടിയ യോഗത്തിൽ അനുസ്മരിച്ചു.

കെ ജി ജോർജിന്റെ പുത്രി താരാ ജോർജ്, നിർമ്മാതാവ് വിൻസന്റ് ചിറ്റിലപ്പള്ളി എന്നീ ക്ഷണിതാക്കൾക്ക് ഒപ്പം മാക്ട ഭാരവാഹികളായ ജോഷി മാത്യു (ചെയർമാൻ), ശ്രീകുമാർ അരൂക്കുറ്റി (ജനറൽ സെക്രട്ടറി ) ജോയിന്റ് സെക്രട്ടറിമാരായ ഉത്പൽ വി നായനാർ,സോണി സായി കമ്മിറ്റി അംഗങ്ങളായ ഏ എസ് ദിനേശ്,കെ ജെ ബോസ്, അരുൺ ചൂളയ്ക്കൽ എന്നിവരും കെ ജി ജോർജിനെ അനുസ്മരിച്ച് സംസാരിച്ചു.
