Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • പ്രേക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടും ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി സംവിധായകൻ സതീഷ് പോൾ. ‘എസെക്കിയേൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
  • Cinema
  • First Look
  • Latest
  • New Movie

പ്രേക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടും ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി സംവിധായകൻ സതീഷ് പോൾ. ‘എസെക്കിയേൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

Aymanam Sajan November 5, 2024 1 min read

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ സംവിധായകൻ പ്രൊഫസർ സതീഷ് പോൾ സ്വന്തം തിരക്കഥയിൽ ഒരുക്കുന്ന “എസെക്കിയേൽ” എന്ന മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നിർമാതാക്കളായ ഡോ. ടൈറ്റസ് പീറ്റർ, ജി കെ പൈ, സംവിധായകൻ സതീഷ് പോൾ, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പീറ്റർ ടൈറ്റസ്, ചൈതന്യ ഹേമന്ത് എന്നിവർ ചേർന്നാണ്‌ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും, താരങ്ങളും സോഷ്യൽ മീഡിയയിയിൽ,ഫസ്റ്റ് ലുക്ക് പോസ്റ്ററും, ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും, പങ്കുവെച്ചു.

ഫിംഗർപ്രിന്റ്,കാറ്റ് വിതച്ചവർ, ഗാർഡിയൻ തുടങ്ങിയ വ്യത്യസ്ത ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രൊഫസർ സതീഷ് പോൾ ഒരുക്കുന്ന പുതിയ ചിത്രമാണ് “എസെക്കിയേൽ”ഓൾസ് മൈൽസ് ഡ്രീംമൂവീസും,പൈ മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സാധാരണയിൽ നിന്നും വ്യത്യസ്തമായി, യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, ഏറെ നിഗൂഢതകൾ നിറഞ്ഞ ഒരു അന്വേഷണ ദൗത്യത്തിന്റെ കഥയാണ്‌ “എസെക്കിയേ”ലിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നതെന്ന് സംവിധായകൻ സതീഷ് പോൾ പറഞ്ഞു. പ്രീ പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ ചിത്രം, ഡിസംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടാവും “എസെക്കിയേ”ലിന്റെ നിർമ്മാണമെന്ന് നിർമ്മാതാവ് ടൈറ്റസ് പീറ്റർ വെളിപ്പെടുത്തി. പ്രൊഡക്ഷനിലും, പോസ്റ്റ് പ്രൊഡക്ഷനിലും, എ ഐ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന മലയാളത്തിലെ ആദ്യ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ‘എസെക്കിയേൽ’.

യുവത്വത്തിന്റെ കഥ പറയുന്ന എസെക്കിയേലിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുക വഴി, ചലചിത്ര മേഖലയിലേയ്ക്ക് കടന്നു വരുന്ന പുതുതലമുറക്ക് ആവേശവും ആത്മവിശ്വാസവും നൽകാനാവുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.

ഓൾ സ്മൈൽസ് ഡ്രീം മൂവീസ്,പൈ മൂവീസ് എന്നീ ബാനറുകൾക്കു വേണ്ടി ഡോ. ടൈറ്റസ് പീറ്റർ, ജി.കെ. പൈ എന്നിവർ നിർമ്മിക്കുന്ന ചിത്രം, പ്രൊഫസർ സതീഷ് പോൾ, രചന, സംവിധാനം നിർവഹിക്കുന്നു. ക്യാമറ -ആദർശ് പ്രമോദ്,എഡിറ്റിംഗ് – വിജി അബ്രഹാം, വി എഫ് എക്സ് – അനൂപ് ശാന്തകുമാർ, ഗാന രചന – ഡോ.ഉണ്ണികൃഷ്ണൻ വർമ്മ, ഡോ. ജിമ്മി ജെ.തോമസ്, സാബു ജോസഫ്, സംഗീതം,പശ്ചാത്തല സംഗീതം -ഡോ. വിമൽ കുമാർ കാളിപുറയത്ത്, പ്രൊഡക്ഷൻ ഡിസൈൻ – സുശാന്ത്,പി.ആർ.ഒ – അയ്മനം സാജൻ

പീറ്റർ ടൈറ്റസ്, ചൈതന്യ ഹേമന്ത്, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഡോ. വ്രഷാലി, ലതദാസ്, തുടങ്ങിയവരോടൊപ്പം, മറ്റ് താരങ്ങളും അണിനിരക്കുന്നു. ഡിസംബർ ആദ്യം ചിത്രീകരണം ആരംഭിക്കും.

-അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: Ezekiel malayalam new film new movie

Post navigation

Previous “ഇനിയും” സ്വിച്ചോൺ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി.
Next “ഉരുൾ”- ഓഡിയോ ലോഞ്ച് നടന്നു.

Related Stories

“കരിമ്പടം” ആഗസ്റ്റ് 7-ന്.
1 min read
  • Cinema
  • Latest
  • New Movie

“കരിമ്പടം” ആഗസ്റ്റ് 7-ന്.

August 6, 2026
“കരിമ്പടം” ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“കരിമ്പടം” ട്രെയിലർ.

August 4, 2026
“തുടക്കം” ട്രയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“തുടക്കം” ട്രയിലർ.

August 4, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“കരിമ്പടം” ആഗസ്റ്റ് 7-ന്.
1 min read
  • Cinema
  • Latest
  • New Movie

“കരിമ്പടം” ആഗസ്റ്റ് 7-ന്.

August 6, 2026
“കരിമ്പടം” ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“കരിമ്പടം” ട്രെയിലർ.

August 4, 2026
“തുടക്കം” ട്രയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“തുടക്കം” ട്രയിലർ.

August 4, 2026
യെല്ലമ്മ
1 min read
  • Cinema
  • First Look
  • Latest
  • New Movie

യെല്ലമ്മ

August 3, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×