Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ഇനിയും” സ്വിച്ചോൺ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി.
  • Cinema
  • Latest
  • New Movie

“ഇനിയും” സ്വിച്ചോൺ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി.

Aymanam Sajan November 1, 2024 1 min read

പ്രമുഖ സംവിധായകനായ ജീവ സംവിധാനം ചെയ്യുന്ന ഇനിയും എന്ന ചിത്രത്തിന്റെ സ്വീച്ചോൺ കഴിഞ്ഞ്, ചിത്രീകരണം തൃശൂരിൽ തുടങ്ങി. യഥു ഫിലിം ഫാക്ടറിയുടെ ബാനറിൽ, സുധീർ സി.ബി, നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ, പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും വേഷമിടുന്നു.

നിർമ്മാതാവും, രചയിതാവുമായ സുധീർ സി.ബിയുടെ പിതാവിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ, സ്വിച്ചോണും, ചിത്രീകരണവും തുടങ്ങണമെന്ന ആഗ്രഹത്തെത്തുടർന്നാണ് ഒക്ടോബർ 31-ന് ഇനിയും എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. നിർമ്മാതാവ് സുധീർ സി.ബിയുടെ പിതാവ് ബാലകൃഷ്ണൻ സി.എൻ തന്നെയാണ് സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചത്.തുടർന്ന് തൃശൂരും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിച്ചു.

ഗ്രാമീണ പശ്ചാത്തലത്തിൽ, കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ശക്തമായൊരു കഥയാണ് ഇനിയും എന്ന ചിത്രം പറയുന്നത്. നിർമ്മാതാവ്, സുധീർ സി.ബി, തന്റെ ജീവിതത്തിൽ നേരിട്ട ഒരു യഥാർത്ഥ കഥ തന്നെയാണ്, ചിത്രത്തിനായി രചിച്ചത്. അതുകൊണ്ട് തന്നെ, ജീവിതത്തിന്റെ ഗന്ധമുള്ള ശക്തമായൊരു കഥ തന്നെ ചിത്രത്തിനായി അവതരിപ്പിക്കാൻ കഴിയുന്നു. എഴുത്തുകാരൻ കൂടിയായ ജീവ ഈ കഥ ശക്തമായി ചിത്രികരിക്കാൻ ശ്രമിക്കുന്നു.

ആഷൻ കിംഗ് അഷ്റഫ് ഗുരുക്കൾ, ഒരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹൻ സിത്താരയുടെ മനോഹര ഗാനങ്ങളും, ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.

ഫ്ലവേഴ്സ് ചാനലിലൂടെ ശ്രദ്ധേയനായ സനീഷ് മേലേപ്പാട്ട് നായകനാകുന്ന ചിത്രത്തിൽ, പാർത്ഥിപ് കൃഷ്ണൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഭദ്ര നായികയായി അഭിനയിക്കുന്നു.

യഥു ഫിലിം ഫാക്ടറിയുടെ ബാനറിൽ, സുധീർ സി.ബി, നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്ന ഇനിയും എന്ന ചിത്രം ജീവ സംവിധാനം ചെയ്യുന്നു. ക്യാമറ – കനകരാജ്, ഗാന രചന – ചന്ദ്രശേഖരൻ ഏങ്ങണ്ടിയൂർ, ഉണ്ണികൃഷ്ണൻ യദീന്ദ്രദാസ് തൃക്കൂർ, ഗോഗുൽ പണിക്കർ ,സംഗീതം, – മോഹൻ സിത്താര,സജീവ് കണ്ടര്, ജോൺസൻ, പി.ഡി.തോമസ്, ആലാപനം – ശ്രീനിവാസ്, മധു ബാലകൃഷ്ണൻ, എടപ്പാൾ വിശ്വം, ശ്രുതി ബെന്നി, കൃഷ്ണ രാജൻ,പശ്ചാത്തല സംഗീതം – മോഹൻ സിത്താര, എഡിറ്റിംഗ് – രഞ്ജിത്ത്, കല- ഷിബു അടിമാലി, സംഘട്ടനം – അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ – ഷറഫു കരൂപ്പടന്ന, അസോസിയേറ്റ് ഡയറക്ടർ – ജയരാജ്, അസിസ്റ്റന്റ് ഡയറക്ടർ – ആശ വാസുദേവ്, മേക്കപ്പ് – ബിനോയ് കൊല്ലം, കോസ്റ്റൂമർ – റസാഖ് തിരൂർ, സ്റ്റിൽ – അജേഷ് ആവണി,പി.ആർ.ഒ – അയ്മനം സാജൻ

സനീഷ് മേലേപ്പാട്ട്, പാർത്ഥിപ് കൃഷ്ണൻ,കൈലാഷ്, റിയാസ് ഖാൻ, ദേവൻ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി, ചെമ്പിൽ അശോകൻ, നന്ദകിഷോർ, ഡ്രാക്കുള സുധീർ,ലിഷോയ്, ദീപക് ധർമ്മടം, ഭദ്ര,അംബികാ മോഹൻ, രമാദേവി, മഞ്ജു, ആശ, പാർവ്വണ എന്നിവരോടൊപ്പം, അഷ്ക്കർ സൗദാൻ അതിഥി താരമായും എത്തുന്നു.

-അയ്മനം സാജൻ


FacebookEmailLinkedInWhatsApp
Tags: Iniyum malayalam new film new movie

Post navigation

Previous “ഉരുൾ” ഓഡിയോ പ്രകാശനം ഇന്ന്(ഒക്ടോബർ 31-ന് വൈകിട്ട് 6.30)
Next പ്രേക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടും ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി സംവിധായകൻ സതീഷ് പോൾ. ‘എസെക്കിയേൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

Related Stories

ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×