Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • മാർക്കോക്കു ശേഷം കാട്ടാളൻ തായ്ലാൻ്റിൽ ആരംഭിച്ചു .
  • Cinema
  • Latest
  • New Movie

മാർക്കോക്കു ശേഷം കാട്ടാളൻ തായ്ലാൻ്റിൽ ആരംഭിച്ചു .

Vazhoor Jose October 1, 2025 1 min read

മാർക്കോ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ വൻവിജയത്തിനു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റ്
സിൻ്റെ ‘ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് തിരക്കഥ രചിച്ച്സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഒന്ന് ബുധനാഴ്ച്ച തായ്ലാൻ്റിൽ ആരംഭിച്ചു.
മൂന്നാഴ്ച്ചയോളം നീണ്ടുനിൽക്കുന്ന താണ് തായ്ലാൻ്റിലെചിത്രീകരണം.

തുടർന്ന് കേരളത്തിലേക്കു ഷിഫ്റ്റ് ചെയ്യപ്പെടുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇടുക്കിയിൽ പുനരാരംഭിക്കുന്ന
താണ്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആൻ്റെണി പെപ്പെ , ജഗദീഷ്, കബീർദുഹാൻ സിങ്ങ് ഉൾപ്പടെ ഈ സിനിമയിലെ പ്രധാന താരങ്ങളൊക്കെ തായ്ലാൻ്റ് ഷെഡ്യൂളിൽ പങ്കെടുക്കുന്നുണ്ട്.
പ്രധാനമായും ആക്ഷൻ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്.
ആക്ഷൻ കോറിയോഗ്രാഫി രംഗത്തെ പ്രശസ്തനായ കെച്ച കെംബഡിക്കയാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
ഫുൾ ആക്ഷൻ പായ്ക്കഡ് സിനിമയെന്നു തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
സിദ്ദിഖ്, ആൻസൺ പോൾ അടക്കം ബോളിവുഡ്ഡിലേയും, മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സമീപകാലത്ത് കന്നഡ സിനിമകളിലെ സംഗീതവും സംഗീത സംവിധായകരും ഇൻഡ്യൻ ചലച്ചിത്ര രംഗത്ത് വലിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
അക്കൂട്ടത്തിലെ പ്രശസ്തനായ അജനീഷ് ലോകനാഥാണ് ഈ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.
അരങ്ങിലും അണിയറയിലും ഇൻഡ്യയിലെ പ്രമുഖ ഭാഷകളിലെ മികവുറ്റ കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ആകർഷകമായ ഈ ചിത്രത്തെ ഒരു പാൻ ഇൻഡ്യൻ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്. ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക
സംഭാഷണം – ഉണ്ണി. ആർ.
ഛായാഗ്രഹണം – രണ ദേവ്.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം സുനിൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ.
സ്റ്റിൽസ് – അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: Kattalan malayalam new film new movie

Post navigation

Previous ഹാഫ് ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായി.
Next അപൂർവ്വ പുത്രന്മാർ ഓ ടി.ടി.യിൽ

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×