Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ആലൻ – ശിവയുടെ ഗംഭീര ചിത്രം.തിയേറ്ററിലേക്ക് .
  • Cinema
  • Latest
  • New Movie

ആലൻ – ശിവയുടെ ഗംഭീര ചിത്രം.തിയേറ്ററിലേക്ക് .

Aymanam Sajan July 19, 2024 1 min read

കാറോട്ടിയിൻ കാതലി എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകനും, നിർമ്മാതാവുമായ ശിവ ആർ രചനവും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ തമിഴ് ചിത്രമാണ് ആലൻ. ത്രി എസ് പിക്ച്ചേഴ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രം ഉടൻ തീയേറ്ററിലെത്തും.

ജീവി, 8 തോട്ടക്കാരൻ, വനം, ജ്യോതി ,ജീവി 2 തുടങ്ങിയ അനേ ചിത്രങ്ങളിലൂടെ തിളങ്ങിയ, നടനും നിർമ്മാതാവുമായ വെട്രിയാണ് നായകനായി അഭിനയിക്കുന്നത്. മാമാങ്കം, അച്ചായൻസ്, സർവ്വോപരിപാലാക്കാരൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രീയ താരമായി മാറിയ അനുസിത്താരയാണ് നായികയായി എത്തുന്നത്.തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിയ മലയാളി താരം ഹരീഷ് പേരടി ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ജർമ്മനിയിൽ നിന്ന് തമിഴ് സിനിമയിൽ തിളങ്ങിയ മാധുര്യയും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തമിഴ് സിനിമയിൽ കാണാത്ത ശക്തമായൊരു കഥയുമായാണ് ആലൻ എത്തുന്നത്. ഒരു ശക്തനായ എഴുത്തുകാരൻ്റെ, ഭൂതകാലവും, വർത്തമാനകാലവും അനാവരണം ചെയ്യുന്ന ചിത്രം. ആരെയും കൊതിപ്പിക്കുന്ന പ്രണയത്തിലൂടെ കടന്നു വന്ന ഭൂതകാലം എഴുത്തുകാരനുണ്ടാവിരുന്നു. വർത്തമാനകാലത്തിൽ പിന്നെ എന്താണ് സംഭവിച്ചത്? സ്നേഹത്തിൻ്റെ ശക്തി എന്താണന്ന് മനസ്സിലാക്കി തരുന്ന ഒത്തിരി നിമിഷങ്ങൾ സമ്മാനിക്കുന്ന ചിത്രമാണിത്.

സിംഗപ്പൂരിലും, ഇന്ത്യയിലുമായി അറിയപ്പെടുന്ന ബിസിനസുകാരനായി തിളങ്ങിയ സംവിധായകൻ ശിവ ആർ, വർഷങ്ങൾ എടുത്ത് പൂർത്തികരിച്ച തിരക്കഥയാണ് ചിത്രത്തിൻ്റെ ശക്തി.തമിഴിൽ പുതുതലമുറയിലെ അറിയപ്പെടുന്ന മ്യൂസിക് ഡയറക്ടറായ മനോജ് കൃഷ്ണയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ ആലപിച്ച ഗാനങ്ങൾ ശ്രദ്ധേയമായിക്കഴിഞ്ഞു. തനി ഒരുവൻ, രണ്ടാം ഉലഗം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിൽ തിളങ്ങിയ വിന്ദൻ സ്റ്റാലിൻ ആണ് ചിത്രത്തിൻ്റെ ക്യാമറാമാൻ .തമിഴിലെ പുതു തലമുറയിലെ ശ്രദ്ധേയരായ ടെക്നീഷ്യന്മാരെ അണിനിരത്തി നിർമ്മിച്ച ആലൻ,നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി തീയേറ്ററിലേക്ക് എത്തുന്നു.

ത്രി എസ് പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ആലൻ, രചന, സംവിധാനം ശിവ ആർ നിർവ്വഹിക്കുന്നു. ക്യാമറ – വിന്ദൻ സ്റ്റാലിൻ, സംഗീതം – മനോജ് കൃഷ്ണ, ഗാനരചന – കാർത്തിക് നേത, ആലാപനം – ശങ്കർ മഹാദേവൻ ,ചിന്മയി, നിഖിതഗാന്ധി, സീൻ റോൾഡൻ, മനോജ് കൃഷ്ണ, എഡിറ്റിംഗ് – എം യു.കാശിവിശ്വനാഥൻ, ആർട്ട് -ആർ.ഉദയകുമാർ, പി.ആർ.ഒ- അയ്മനം സാജൻ.

വെട്രി, അനു സിത്താര ,ഹരീഷ് പേരടി, മാധുര്യ, കരുണാകരൻ, വിവേക് പ്രസന്ന, അരുവിമാധൻ കുമാർ തുടങ്ങിയവർ അഭിനയിക്കുന്നു.

പി.ആർ.ഒ-അയ്മനം സാജൻ


FacebookEmailLinkedInWhatsApp
Tags: aalan malayalam new film

Post navigation

Previous ജീവിതയാത്ര . സംഗീത ആൽബം ശ്രദ്ധേയമായി.
Next വേൾഡ് ആർട്സ് കൾചറൽ ഫൌണ്ടേഷൻ (WACF) പ്രവർത്തന ഉൽഘാടനവും, അവാർഡ് വിതരണവും നടന്നു.

Related Stories

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026
ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×