Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • മമ്മൂട്ടിയുടെ ഏറ്റവും മികച്ച പോലീസ് വേഷവുമായി “ആവനാഴി” വീണ്ടും വരുന്നു.
  • Cinema
  • Latest
  • New Movie

മമ്മൂട്ടിയുടെ ഏറ്റവും മികച്ച പോലീസ് വേഷവുമായി “ആവനാഴി” വീണ്ടും വരുന്നു.

Aymanam Sajan December 13, 2024 1 min read

മലയാളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റോറിയായ,ടി.ദാമോദരൻ, ഐ.വി.ശശി, മമ്മൂട്ടി ടീമിന്റെ ആവനാഴി എന്ന ചിത്രം പുതിയ സാങ്കേതികവിദ്യയിൽ ജനുവരി 3 ന് വീണ്ടും പ്രദർശനത്തിനെത്തുന്നു. റോസിക എന്റർപ്രെസസ്, സെഞ്ച്വറി വിഷൻ എന്നീ കബനികളാണ് ചിത്രം തീയേറ്ററിലെത്തിക്കുന്നത്.

ആവനാഴിയിലെ മുഖ്യകഥാപാത്രമായ ഇൻസ്പെക്റ്റർ ബലറാമിനെ മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും ശക്തമായ പോലീസ് കഥാപാത്രമാണിത്.
കരടിഎന്ന ഓമനപ്പേരിലറിയപ്പെടുന്ന ബൽരാം, (മമ്മുട്ടി) ഒരുസത്യസന്ധനായ സർക്കിൾ ഇൻസ്പെക്റ്റർ ആണ്. സത്യരാജ് എന്ന ഗുണ്ടയെ തളക്കാൻ ബൽറാം നിയുക്തനാകുന്നു. തുടർന്നുണ്ടാവുന്ന, ഗംഭീര മുഹൂർത്തങ്ങളിലൂടെ ആവനാഴി പ്രേക്ഷകരെ ആകർഷിക്കുന്നു.

മലയാളി പ്രേക്ഷകരെ ഏറ്റവും ആകർഷിക്കുന്നത് പോലീസ് സ്‌റ്റോറികളാണന്ന് ആദ്യമായി തെളിയിച്ച ചിത്രമാണ് ആവനാഴി. 1986 ലെ ഏറ്റവും വലിയ വിജയ ചിത്രവുമായി മാറി ആവനാഴി.ഈചിത്രത്തിന് ശേഷം ഐ.വി.ശശി, ഇൻസ്പെക്റ്റർ ബലറാം,ബൽരാം vട താരാദാസ്, തുടങ്ങിയ ചിത്രങ്ങളും,ആവനാഴിയുടെ ബാക്കിപത്രങ്ങളായി പുറത്തിറക്കിയിരുന്നു. പുതിയ തലമുറയേയും, ആവനാഴി ആകർഷിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ്, പുതിയ സാങ്കേതികവിദ്യയുടെ മികവോടെ ചിത്രം വീണ്ടും പ്രദർശനത്തിന് എത്തുന്നത്.

മമ്മൂട്ടി, ഗീത, സുകുമാരൻ, സീമ, സുകുമാരി, നളിനി, ജഗന്നാഥവർമ്മ, പറവൂർ ഭരതൻ, ജനാർദ്ദനൻ, കുഞ്ചൻ, കുണ്ടറ ജോണി, ക്യാപ്റ്റൻ രാജു , സി.ഐ. പോൾ, അഗസ്റ്റിൻ, ശങ്കരാടി, തിക്കുറിശ്ശി സുകുമാരൻ നായർ, ഇന്നസെന്റ്, അസീസ്,
ശാന്തകുമാരി, ശ്രീനിവാസൻ , പ്രതാപചന്ദ്രൻ , ഷഫീക്ക് തുടങ്ങിയവരാണ് അഭിനേതാക്കൾ.

സംവിധാനം: ഐ വി ശശി,
നിർമ്മാണം:സാജൻ, രചന:
ടി. ദാമോദരൻ, സംഗീതം:
ശ്യാം, ഛായാഗ്രഹണം:
വി ജയറാം, ചിത്രസംയോജനം:
കെ. നാരായണൻ,
സ്റ്റുഡിയോ: സാജ് പ്രൊഡക്ഷൻസ്,റോസിക എന്റർപ്രൈസസും, സെഞ്ച്വറി വിഷനും ചേർന്ന് ആവനാഴി പുതിയ പതിപ്പ് ജനുവരി 3 ന് പ്രദർശനത്തിന് എത്തിക്കും.
പി.ആർ.ഒ – അയ്മനം സാജൻ.


FacebookEmailLinkedInWhatsApp
Tags: Aavanazhi malayalam new film new movie

Post navigation

Previous ഡിറ്റക്ടീവ് ഉജ്ജ്വലനിൽകൗതുകമായി ഇരട്ട സംവിധായകരും ഇരട്ട ഛായാഗ്രാഹകരും.
Next “അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി” ഓഡിയോ ലോഞ്ച് തിരുവനന്തപുരത്ത്

Related Stories

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026
ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×